Image

ചരിത്രം കുറിച്ച് ഡോ. ആനി പോള്‍ റോക്ക് ലാന്‍ഡ് കൗണ്ടി ലജിസ്ലേച്ചര്‍ വൈസ് ചെയര്‍

Published on 03 January, 2020
ചരിത്രം കുറിച്ച്  ഡോ. ആനി പോള്‍ റോക്ക് ലാന്‍ഡ് കൗണ്ടി ലജിസ്ലേച്ചര്‍ വൈസ് ചെയര്‍
ന്യു യോര്‍ക്ക്: ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ ആദ്യത്തെ ഇന്ത്യന്‍ വനിതാ ലെജിസ്ലേറ്ററായി ചരിത്രം കുറിച്ച ഡോ. ആനി പോളിനെ റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേച്ചര്‍ വൈസ് ചെയര്‍ ആയിതെരഞ്ഞെടുത്തു. ജനുവരി 2-നു നടന്ന ഇലക്ഷനില്‍ 17-അംഗ ലെജിസ്ലേച്ചറിലെ ഒരാളൊഴികെ എല്ലാവരും ആനി പോളിനെപിന്തുണച്ചത് അപൂര്‍വ അംഗീകാരവുമായി.

ലെജിസ്ലേച്ചര്‍ ചെയര്‍മാനായി ആല്‍ഡന്‍ വുള്‍ഫിനെയും തെരെഞ്ഞെടുത്തു. സ്പീക്കറുടെ ചുമതലകളാണു ചെയറിനുള്ളത്. ചെയറിന്റെ അസാന്നിധ്യത്തില്‍ വൈസ് ചെയര്‍ ആ ചുമതലകള്‍ വഹിക്കും. ലെജിസ്ലേച്ചര്‍ (നിയമ സഭ) നേതാക്കളെന്ന നിലയില്‍ സുപ്രധാന അധികാരങ്ങളും ചുമതലകളും ചെയറിനും വൈസ് ചെയറിനുമുണ്ട്.

മൂന്നു വര്‍ഷമായി മജോറിട്ടി ലീഡറായി പ്രവര്‍ത്തിച്ചു വരുന്ന ഡോ. ആനി പോളിനു ഈ സ്ഥാനലബ്ദി പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി. ഇന്ത്യയില്‍ നിന്നു നഴ്‌സിംഗില്‍ ഡിപ്ലോമയുമായി എത്തിയ വനിത മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഇത്തരം നേട്ടം കൈവരിച്ചത് ഇന്ത്യന്‍ സമൂഹത്തിനാകെ അഭിമാനമുണര്‍ത്തുന്നു.

ഭര്‍ത്താവ് അഗസ്റ്റിന്‍ പോളിന്റെ കയ്യിലെ ബൈബിളില്‍ തൊട്ട് സത്യപ്രതിഞ്ജ ചെയ്ത ഡോ. ആനി പോള്‍ ഇത്തരമൊരു സ്ഥാനത്തിനു തന്നെ പരിഗണിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷമായി മജോറിട്ടി ലീഡര്‍ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സംത്രുപ്തിയുണ്ട്. വൈസ് ചെയര്‍ സ്ഥാനത്തും സമൂഹത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനം തുടരും

ഈ സ്ഥാനത്തേക്കു തന്നെ നിര്‍ദേശിച്ച ലെജിസ്ലേറ്റര്‍ ഹാരിയറ്റ് കോര്‍ണലിനും പിന്താങ്ങിയ ലെജിസ്ലേറ്റര്‍ ടോണി ഏളിനും പ്രത്യേക നന്ദി. ഈ സഭ എന്നിലര്‍പ്പിച്ച വിസ്വാസത്തിനു നന്ദി.

2019 വിട പറയുമ്പോള്‍ ലെജിസ്ലേച്ചറും റോക്ക്‌ലാന്‍ഡ് സമൂഹവും നേരിട്ട വെല്ലുവിളികളും നേട്ടങ്ങളും നമ്മുടെ മുന്നിലുണ്ട്. നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം, ഒരുമിച്ച് മാറ്റങ്ങള്‍ കൊണ്ടു വരാം. എനിക്കു പൂര്‍ണ പിന്തുണ നല്കിയ ഭര്‍ത്താവ്, കുടുംബാംഗങ്ങള്‍, സുഹ്രുത്തുക്കള്‍, ഡെമോക്രാറ്റിക് ടീം, മാധ്യമങ്ങള്‍ എന്നിവര്‍ക്കു പ്രത്യേകം നന്ദി പറയുന്നു. കൗണ്ടി ഡമോക്രാറ്റിക് ചെയര്‍ ക്രിസ്റ്റന്‍ സ്റ്റാവിസ്‌കിക്കും ക്ലാര്‍ക്‌സ്ടൗണ്‍ ഡമോക്രാറ്റിക് ചെയര്‍ മേഗന്‍ ഫുസിക്കിനും പ്രത്യേകം നന്ദി.

ലെജിസ്ലേച്ചറിനെയും റോക്ക്‌ലാന്‍ഡ് സമൂഹത്തെയും സേവിക്കുന്നതിനു എന്റെ പൂര്‍ണമായ കഴിവ് ഉപയോഗിക്കുമെന്നു ഉറപ്പ് നല്‍കുന്നു. സഹിഷ്ണുതക്കും സമാധാനത്തിനും വേണ്ടി നമുക്ക് പ്രയത്‌നിക്കാം. ഹെന്‍ റി ഫോര്‍ഡ് പറഞ്ഞത് ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നു. 'ഒരിമിച്ചു കൂടുന്നതാണു തുടക്കം, ഒരുമിച്ചു നില്‍ക്കുന്നതാണു പുരോഗതി, കൂട്ടായി പ്രവര്‍ത്തിക്കുന്നതാണു വിജയം.' നമുക്കും ഒരുമിച്ചു പ്രവര്‍ത്തിക്കാം.

ലെജിസ്ലേച്ചറിലേക്കു മൂന്നാം വട്ടവും വിജയിച്ച ഡോ. ആനി പോളും മറ്റ് അംഗങ്ങളും നേരത്തെ സത്യ പ്രതിഞ്ജ ചെയ്തു.

യഹൂദര്‍ക്ക് എതിരെ അടുത്ത കാലത്തുണ്ടാവുന്ന ആക്രമണങ്ങളുടെ പ്രതിഫലനം ലെജിസ്ലേച്ചര്‍ യോഗത്തിലുമുണ്ടായി. രാമപോ മാഫിയ എന്ന് അധിക്ഷേപിച്ച് ഇലക്ഷനില്‍ നടന്ന പ്രചാരണത്തിനെതിരെ ഡിസ്ട്രിക് 13-ലെ അംഗമായ ആരോണ്‍ വീഡര്‍ വികാരനിര്‍ഭരമായി സംസാരിച്ചു. യഹൂദര്‍ എന്നു പേരു പറയുന്നില്ലെങ്കിലും ആരെയാണു ഉന്നം വയ്ക്കുന്നതെന്നു വ്യക്തമാണ്. തങ്ങള്‍ മാഫിയ ഒന്നുമല്ല. മാന്യരായ വ്യക്തികള്‍ മാത്രമാണ്. ഒരെ പിതാവിന്റെ മക്കളാണ്. ഇത്തരം പ്രചാരണമെല്ലാം ഖേദകരമാണ്.

യോഗം പുതിയ മജോറിട്ടി ലീഡറായി ജെയ് ഹുഡിനെയും മൈനോറിട്ടി ലീഡറായി ലോണ്‍ ഹോഫ്‌സ്റ്റെയ്‌നെയും തെരെഞ്ഞെടുത്തു.  ലാറന്‍സ് ഓടൂളിനെ ലെജിസ്ലേച്ചര്‍ ക്ലാര്‍ക്കായും മേരി വിഡ്മറിനെ ഡപ്യുടീ ക്ലാര്‍ക്കായും തെരെഞ്ഞെടുത്തു.

ഒട്ടേറെ മലയാളികള്‍ സത്യപ്രതിഞ്ജക്കെത്തി. ഷിനു ജോസഫ്, മത്തായി പി. ദാസ്, വര്‍ഗീസ് ഉലഹന്നാന്‍, ജോസ്ഫ ഇടിക്കുള, ന്യു യോര്‍ക് നഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് റോഷല്‍ കെര്‍ബ്‌സ്, തുടങ്ങിയവര്‍ പങ്കെടുത്തവരില്‍ ഉള്‍പെടുന്നു.

മൂവാറ്റുപുഴ കല്ലൂര്‍ക്കാട് നെടുംകല്ലേല്‍ കുടുംബാംഗമാണു ഡോ. ആനി പോള്‍. നഴ്‌സിംഗ് പഠനത്തിനു ശേഷം അല്പകാലം ഡല്‍ ഹിയില്‍ ജോലി ചെയ്തു. അക്കാലത്ത്മികച്ച നഴ്‌സിനു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയില്‍ നിന്നു അവാര്‍ഡ് നേടി.

1982-ല്‍ അമേരിക്കയിലെത്തി. രണ്ട്  മാസ്റ്റേഴ്‌സും ഡോക്ടറേറ്റുമെടുത്തു. നയാക്ക് ഹോസ്പിറ്റലില്‍ നഴ്‌സായി കാല്‍ നൂറ്റാണ്ട് പ്രവര്‍ത്തിച്ചു. ഡൊമിനിക്കന്‍ കോളജില്‍ അഡ്ജംക്ട് പ്രൊഫസറുമാണ്.

ഇതോടൊപ്പം മലയാളി സംഘടനകളിലും ഡമോക്രാറ്റിക് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചു. നഴ്‌സിംഗ്, നഴ്സ് പ്രാക്റ്റീഷണര്‍ സംഘടനകളുടെ സ്ഥാപകരില്‍ ഒരാളാണ്.

ഭര്‍ത്താവ് പോള്‍ രാമപുരം സ്വദേശി. മറീന പോള്‍, ഷബാന പോള്‍, നടാഷ പോള്‍ എന്നിവരാണു മക്കള്‍.

ലെജിസ്ലേറ്ററെന്ന നിലയില്‍ ഡോ. ആനി പോളിന്റെ കഴിഞ്ഞ എട്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ മുഖ്യധാരയിലും ഇന്ത്യന്‍ സമൂഹത്തിലും ഏറെ അഭിനന്ദനം നേടിയിരുന്നു. ഓഗസ്റ്റ് മാസം ഇന്ത്യന്‍ ഹെറിറ്റേജ് മാസമായി ന്യൂയോര്‍ക്ക് സ്റ്റേറ്റ് പ്രഖ്യാപിച്ചതിന്റെ പിന്നില്‍ ആനി പോളാണ് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചത്.

മൈനോറിറ്റി ആന്‍ഡ് വിമണ്‍ ഓണ്‍ ഡ് ബിസിനസ് എന്റര്‍പ്രൈസസ്എന്ന സ്പെഷല്‍ കമ്മിറ്റി രൂപീകരിച്ചത് ആനി പോളിന്റെ നിര്‍ദേശ പ്രകാരമാണ്.

ഇ- സിഗരറ്റ് മറ്റു സിഗരറ്റുകളെപ്പോലെ ഹാനികരമാണെന്നും, സിഗരറ്റിന്റെ നിയമങ്ങളോടൊപ്പം ഇ-സിഗരറ്റിനേയും ഉള്‍ക്കൊള്ളിക്കണമെന്നുള്ള റോക്ക് ലാന്‍ഡ് കൗണ്ടിയിലെ ലോക്കല്‍ നിയമം കൊണ്ടുവന്നതിന്റെ പിന്നിലും ആനി പോളായിരുന്നു

'അഡോപ്റ്റ് എ റോഡ്' എന്ന പരിപാടിയിലൂടെ രണ്ടര മൈ ല്‍ നീളമുള്ള ന്യൂ ക്ലാര്‍ക്ക്സ്ടൗണ്‍ റോഡ് വര്‍ഷത്തില്‍ നാലു പ്രാവശ്യം വോളണ്ടിയേഴ്സിനോടൊപ്പം ഏതാനുംവര്‍ഷമായിവ്രുത്തിയാക്കുന്നു. ഇത് മാധ്യമ ശ്രദ്ധ നേടിയെന്നു മാത്രമല്ല മറ്റുള്ളവര്‍ക്ക് മാതൃകയുമാണ്.

ആനി പോളിന്റെ നേതൃത്വത്തില്‍ യൂത്ത് ലീഡര്‍ഷിപ്പ് വര്‍ക്ക്ഷോപ്പ്, വിന്റര്‍ കോട്ട് ഡ്രൈവ് തുടങ്ങിയ പരിപാടികളും വിജയകരമായി നടത്തിവരുന്നു.

ഹെയ്ത്തിയിലെ ദുരന്ത സമയത്ത് ഹെയ്തിയന്‍  നഴ്സസ് അസോസിയേഷനോടൊപ്പം മെഡിക്കല്‍ മിഷനില്‍ പങ്കെടുത്തതും വളരെയധികം പ്രശംസ പിടിച്ചുപറ്റി.

തിരുവനന്തപുരത്ത് ഓഖി ദുരന്തത്തിന് ഇരയായവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് ധനസഹായം നല്‍കുകയും ചെയ്തു.

മൈനോറിറ്റി ആന്‍ഡ് വിമണ്‍ ഓണ്‍ ഡ് ബിസിനസ് എന്റര്‍പ്രൈസസ്കമ്മിറ്റി ചെയര്‍, മള്‍ട്ടി സര്‍വീസ് കമ്മിറ്റി വൈസ് ചെയര്‍, പബ്ലിക് സേഫ്റ്റി കമ്മിറ്റി മെമ്പര്‍, പ്ലാനിംഗ് ആന്‍ഡ് പബ്ലിക് വര്‍ക്ക്സ് കമ്മിറ്റി മെമ്പര്‍, സോളിഡ് വേസ്റ്റ് മാനേജ്മെന്റ് കമ്മിറ്റി കമ്മീഷണര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ചരിത്രം കുറിച്ച്  ഡോ. ആനി പോള്‍ റോക്ക് ലാന്‍ഡ് കൗണ്ടി ലജിസ്ലേച്ചര്‍ വൈസ് ചെയര്‍ചരിത്രം കുറിച്ച്  ഡോ. ആനി പോള്‍ റോക്ക് ലാന്‍ഡ് കൗണ്ടി ലജിസ്ലേച്ചര്‍ വൈസ് ചെയര്‍ചരിത്രം കുറിച്ച്  ഡോ. ആനി പോള്‍ റോക്ക് ലാന്‍ഡ് കൗണ്ടി ലജിസ്ലേച്ചര്‍ വൈസ് ചെയര്‍ചരിത്രം കുറിച്ച്  ഡോ. ആനി പോള്‍ റോക്ക് ലാന്‍ഡ് കൗണ്ടി ലജിസ്ലേച്ചര്‍ വൈസ് ചെയര്‍ചരിത്രം കുറിച്ച്  ഡോ. ആനി പോള്‍ റോക്ക് ലാന്‍ഡ് കൗണ്ടി ലജിസ്ലേച്ചര്‍ വൈസ് ചെയര്‍ചരിത്രം കുറിച്ച്  ഡോ. ആനി പോള്‍ റോക്ക് ലാന്‍ഡ് കൗണ്ടി ലജിസ്ലേച്ചര്‍ വൈസ് ചെയര്‍ചരിത്രം കുറിച്ച്  ഡോ. ആനി പോള്‍ റോക്ക് ലാന്‍ഡ് കൗണ്ടി ലജിസ്ലേച്ചര്‍ വൈസ് ചെയര്‍ചരിത്രം കുറിച്ച്  ഡോ. ആനി പോള്‍ റോക്ക് ലാന്‍ഡ് കൗണ്ടി ലജിസ്ലേച്ചര്‍ വൈസ് ചെയര്‍ചരിത്രം കുറിച്ച്  ഡോ. ആനി പോള്‍ റോക്ക് ലാന്‍ഡ് കൗണ്ടി ലജിസ്ലേച്ചര്‍ വൈസ് ചെയര്‍ചരിത്രം കുറിച്ച്  ഡോ. ആനി പോള്‍ റോക്ക് ലാന്‍ഡ് കൗണ്ടി ലജിസ്ലേച്ചര്‍ വൈസ് ചെയര്‍ചരിത്രം കുറിച്ച്  ഡോ. ആനി പോള്‍ റോക്ക് ലാന്‍ഡ് കൗണ്ടി ലജിസ്ലേച്ചര്‍ വൈസ് ചെയര്‍ചരിത്രം കുറിച്ച്  ഡോ. ആനി പോള്‍ റോക്ക് ലാന്‍ഡ് കൗണ്ടി ലജിസ്ലേച്ചര്‍ വൈസ് ചെയര്‍ചരിത്രം കുറിച്ച്  ഡോ. ആനി പോള്‍ റോക്ക് ലാന്‍ഡ് കൗണ്ടി ലജിസ്ലേച്ചര്‍ വൈസ് ചെയര്‍ചരിത്രം കുറിച്ച്  ഡോ. ആനി പോള്‍ റോക്ക് ലാന്‍ഡ് കൗണ്ടി ലജിസ്ലേച്ചര്‍ വൈസ് ചെയര്‍ചരിത്രം കുറിച്ച്  ഡോ. ആനി പോള്‍ റോക്ക് ലാന്‍ഡ് കൗണ്ടി ലജിസ്ലേച്ചര്‍ വൈസ് ചെയര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക