Image

കല കുവൈറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ ചെക്ക് കൈമാറി

Published on 05 January, 2020
കല കുവൈറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ ചെക്ക് കൈമാറി

കുവൈത്ത് സിറ്റി: കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഉണ്ടായ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ കല കുവൈറ്റ്, കുവൈത്തിലെ പൊതു സമൂഹത്തില്‍ നിന്നും കണ്ടെത്തിയ 20 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.

ലോക കേരള സഭയുടെ രണ്ടാം സമ്മേളന വേദിയില്‍ നിയമസഭാ സ്പീക്കറുടെ സാന്നിധ്യത്തില്‍ തുകയുടെ രേഖകള്‍ കല കുവൈറ്റ് മുന്‍ ഭാരവാഹിയും ലോക കേരള സഭാംഗവുമായ ആര്‍. നാഗനാഥന്‍, കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറും കലയുടെ മുതിര്‍ന്ന അംഗവുമായ എന്‍. അജിത്ത് കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.

കഴിഞ്ഞ വര്‍ഷത്തെ ഓണാഘോഷം ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികള്‍ ഒഴിവാക്കിയാണ് കല കുവൈറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്തിയത്. ഇതിനു മുന്പു രണ്ട് ഗഡുക്കളായി 20 ലക്ഷം രൂപ നല്‍കിയതിനു പുറമെയാണിത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക