ദുബായ്: കറാമയിലെ താമസസ്ഥലത്ത് മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കയ്യാലക്കല്‍ എരവിപും റാഹില മന്‍സില്‍ അബ്ദുല്‍ മുഹമ്മദ് നവാബിന്റെ മകന്‍ നബീല്‍ മുഹമ്മദ് (32) ആണ് മരിച്ചത്.
മെഡോര്‍ 24X7 ഹോസ്പിറ്റലിലെ പര്‍ച്ചേഴ്സ് വിഭാഗത്തില്‍ ജോലി ചെയ്തുവരുകയായിരുന്നു. ഞായറാഴ്ച രാവിലെ ഉറക്കം ഉണരാതിരുന്നതോടെ കൂടെയുള്ളവര്‍ വിളിച്ചു നോക്കി. അപ്പോഴും ഉണരാതിരുന്നതോടെയാണ് ആംബുലന്‍സ് വിളിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മിന്‍ഷയാണ് ഭാര്യ. മാതാവ് അസി നവാബ്. ദുബായ് പോലീസ് ഹെഡ് ക്വാര്‍ട്ടേഴില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഞായഴാഴ്ച രാത്രി 12 മണിക്കുള്ള ഷാര്‍ജ - തിരുവനന്തപുരം വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ദുബായ് സോനപുര്‍ എംബാമിംഗ് സെന്ററില്‍ മയ്യത്ത് നമസ്‌കാരവും ശേഷം പൊതുദര്‍ശനവും നടക്കും.