Image

പുകവലിയും തിമിരവും തമ്മില്‍ ബന്ധമുണ്ടോ?

Published on 07 January, 2020
പുകവലിയും തിമിരവും തമ്മില്‍ ബന്ധമുണ്ടോ?
പുക വലിക്കുന്നവരില്‍ തിമിരത്തിനു കൂടുതല്‍ സാധ്യതയെന്ന് പഠനം. കൂടാതെ മുളക്, ഉപ്പ്, പുളി അധികമായി കഴിക്കുക. അധികമായി വെയില്‍ കൊള്ളുക, മഞ്ഞുകൊള്ളുക, പുകയേല്‍ക്കുക, മദ്യപിക്കുക തുടങ്ങിയവയും ഇതു വരാനുള്ള കാരണങ്ങളാണ്.

കണ്ണിന്റെ ലെന്‍സിന്റെ ഘടനയില്‍ വരുന്ന തകരാറുകൊണ്ടാണു കാഴ്ചയെ മറയ്ക്കുന്ന 'തിമിരം' എന്ന രോഗം ഉണ്ടാകുന്നത്. ആയുര്‍വേദ ശാസ്ത്ര പ്രകാരം തിമിരം എന്നതു പലപല വിഭാഗങ്ങളായി പല പല രോഗാവസ്ഥകളായി തരംതിരിച്ചിട്ടുണ്ട്.

പൊതുവേ തിമിരം എന്നത് കാഴ്ചയെ മറയ്ക്കുന്ന അവസ്ഥയെയാണ് വിവരിക്കുന്നതെങ്കിലും കണ്ണിലേക്കുള്ള ഞരമ്പുകളുടെ ചില പ്രശ്‌നങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണിനു രണ്ട് അറകളാണുള്ളത്. മുന്‍ഭാഗത്തെയും പിന്‍ഭാഗത്തെയും അറകള്‍ തമ്മില്‍ വേര്‍തിരിക്കുന്നത് കണ്ണിലെ ലെന്‍സും അനുബന്ധപേശികളുമാണ്. കണ്ണിലെ ലെന്‍സ് എന്നു പറയുന്നത് സുതാര്യമായ ഒരു കവചം കൊണ്ടു പൊതിഞ്ഞു സൂക്ഷിച്ച കൊഴുത്ത സുതാര്യമായ ദ്രാവകമാണ്. ഈ കവചവും ദ്രാവകവും പല കാരണങ്ങള്‍ കൊണ്ടു പ്രായമാകുമ്പോള്‍ പ്രകാശത്തെ ഉള്ളിലേക്ക് കടത്തിവിടാതെ പുകപിടിച്ച പോലെയോ കൊഴുത്ത ദ്രാവകം കലങ്ങിയതുപോലെയോ ആയി കാഴ്ചയെ മറയ്ക്കുന്നു.

കണ്ണില്‍ നേരത്തേ തന്നെ ഔഷധങ്ങള്‍ അരച്ചു പുരട്ടുന്നതും കര്‍പ്പൂരാദി കുഴമ്പു പോലുള്ള ഔഷധങ്ങള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. ഓപ്പറേഷന്‍ നടത്തി കണ്ണട വച്ചാലും കാഴ്ച ശരിയാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക