Image

താലായില്‍ വിശുദ്ധ അന്തോനീസിന്റെ നൊവേന

Published on 07 January, 2020
താലായില്‍ വിശുദ്ധ അന്തോനീസിന്റെ നൊവേന

താലാ, അയര്‍ലന്‍ഡ്: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ അദ്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് വണക്കവും നോവേനയും എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 6 ന് താല ഫെറ്റര്‍കെയിന്‍ ചര്‍ച്ച് ഓഫ് ഇന്‍ കാര്‍നേഷനില്‍ നടക്കും.

വിശുദ്ധ അന്തോനീസിന്റെ ഭൗതീക ശരീരം അടക്കംചെയ്ത ഇറ്റലിയിലെ പാദുവായില്‍ നിന്ന് എത്തിച്ച തിരുശേഷിപ്പ് തലശേരി അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് വലിയമറ്റം ആണ് പരസ്യവണക്കത്തിനായി ഫെറ്റര്‍കെയില്‍ ദേവാലയത്തില്‍ പ്രതിഷ്ഠിച്ചത്. ഡബ്ലിനിലെ എല്ലാ കുര്‍ബാന സെന്ററുകളിലേയും വിശ്വാസികള്‍ക്ക് പങ്കെടുക്കത്തക്കവിധം വൈകുന്നേരം 6 നാണ് വിശുദ്ധ കുര്‍ബാനയും നൊവേനയും നടത്തപ്പെടുക,

എല്ലാവരേയും വിശുകുര്‍ബാനയിലേയ്ക്കും നൊവേനയിലേയ്ക്കും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

റിപ്പോര്‍ട്ട്:ജയ്‌സണ്‍ കിഴക്കയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക