Image

പ്രാര്‍ഥനയോടെ സൗദി; ഒടുവില്‍ മഴയെത്തി

Published on 07 January, 2020
 പ്രാര്‍ഥനയോടെ സൗദി; ഒടുവില്‍ മഴയെത്തി

റിയാദ്: മഴയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സൗദി അറേബ്യ. രാജ്യത്ത് മഴ പെയ്യാനായി ജനങ്ങള്‍ പ്രാര്‍ഥിക്കണമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

ഒടുവില്‍ മഴയെത്തി. സൗദിയുടെ മധ്യ-കിഴക്കന്‍ പ്രവശ്യകളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും മറ്റു പ്രവശ്യകളില്‍ തണുത്ത കാറ്റും അനുഭവപ്പെട്ടു. റിയാദ് നഗരം ഉള്‍പ്പെട്ട പ്രവശ്യയില്‍ ശനിയാഴ്ച രാത്രി കനത്ത മഴ ചെയ്തു.

പല ഭാഗങ്ങളിലും രാത്രി മുഴുവന്‍ മഴ പെയ്തു. ഉച്ചനേരത്ത് റിയാദ് നഗരത്തെ പൊതിഞ്ഞ് കോടമഞ്ഞും രൂപപ്പെട്ടിരുന്നു. മഴ കനത്തതോടെ താപനിലയും ഗണ്യമായി കുറഞ്ഞു. ഈആഴ്ചയില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ ഈ രീതിയില്‍ തുടരുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക