Image

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റി മകരവിളക്ക് ആഘോഷങ്ങള്‍ ജനുവരി 11ന്

Published on 08 January, 2020
ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റി മകരവിളക്ക് ആഘോഷങ്ങള്‍ ജനുവരി 11ന്
മാഞ്ചസ്റ്റര്‍: ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ മകരവിളക്ക് ആഘോഷങ്ങള്‍ ജനുവരി പതിനൊന്നിനു നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു കൊടിയേറും. തുടര്‍ന്ന് പ്രശസ്ത കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് മുകേഷ് കണ്ണന്‍, തബല വിദ്വാന്‍ സന്ദീപ് പ്രോപ്ടര്‍, കലേഷ് ഭാസ്‌കര്‍ എന്നിവര്‍ നയിക്കുന്ന ഭക്തിനിര്‍ഭരമായ ഭജന ആരംഭിക്കുന്നതാണ്.

അയ്യപ്പവിഗ്രഹത്തില്‍ അഭിഷേകം, വിളക്ക് പൂജ, പുഷ്പാഞ്ജലി, പടിപൂജ, അര്‍ച്ചന, ദീപാരാധന, മഹാ പ്രസാദം, എന്നിങ്ങനെയാണ് മറ്റു ൗൗ ക്രമീകരിച്ചിരിക്കുന്നത്. പൂജാകര്‍മങ്ങള്‍ക്ക് ശ്രീപ്രസാദ് ബട്ട് മുഖ്യകാര്‍മികത്വം നിര്‍വഹിക്കുന്നതാണ്.

തത്വമസി പൊരുളാകുന്ന പ്രണവമന്ത്രനാഥനെ ദര്‍ശിക്കുവാനും, വഴിപാടുകള്‍ അര്‍പ്പിക്കുവാനും അന്നേദിവസം ഭക്തജനങ്ങള്‍ക്ക് അവസരം ഉണ്ടായിരിക്കുന്നതാണ്. ചടങ്ങിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി പ്രസിഡന്റ് സിന്ധു ഉണ്ണി (07979123615) സെക്രട്ടറി രാധേഷ് നായര്‍ (07815 819190) എന്നിവര്‍ അറിയിച്ചു.

Date:- Saturday 11th January 2020, From 3pm-9pm

Venue: Radhskrishna Temple, Brunswick Road, Withington, M20 4QB


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക