Image

ഇക്കാമ കാലാവധി കഴിഞ്ഞും, ഹുറൂബില്‍ ആയും നിയമക്കുരുക്കില്‍പ്പെട്ട ഇന്ത്യക്കാര്‍ ലേബര്‍ കോടതിയുമായി ഉടനെ ബന്ധപ്പെടുക: നവയുഗം നിയമസഹായവേദി

Published on 09 January, 2020
ഇക്കാമ കാലാവധി കഴിഞ്ഞും, ഹുറൂബില്‍ ആയും നിയമക്കുരുക്കില്‍പ്പെട്ട ഇന്ത്യക്കാര്‍ ലേബര്‍ കോടതിയുമായി ഉടനെ ബന്ധപ്പെടുക: നവയുഗം നിയമസഹായവേദി
ദമ്മാം: സ്‌പോണ്‍സര്‍ ഇക്കാമ പുതുക്കാത്തത് മൂലവും, ഹുറൂബ് (ഒളിച്ചോടിയ തൊഴിലാളിയായി റിപ്പോര്‍ട്ട് ചെയ്തത്) മൂലവും, നാട്ടില്‍ പോകാനാകാതെ നിയമകുരുക്കില്‍പ്പെട്ടു കിടക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക്, ഇപ്പോള്‍ ലേബര്‍ കോടതി വഴി എക്‌സിറ്റ് അടിച്ചു പെട്ടെന്ന് നാട്ടില്‍ പോകാന്‍ അവസരം ഉണ്ടെന്നും, ഈ അവസരം അത്തരം പ്രവാസികള്‍ എത്രയും പെട്ടെന്ന് ഉപയോഗപ്പെടുത്തണമെന്നും  നവയുഗം  നിയമസഹായവേദി അറിയിച്ചു.

ഇക്കാമ കാലാവധി കഴിഞ്ഞവരും, ഹുറൂബ് ആയവരും, അവരുടെ ഇക്കാമ എടുത്ത അതാത് ഏരിയയിലെ ലേബര്‍ കോടതിയുമായാണ് ബന്ധപ്പെടേണ്ടത്. അതാത് ലേബര്‍ കോടതിയില്‍ ചെല്ലുമ്പോള്‍ ഇന്ത്യന്‍ എംബസ്സി വോളന്റീര്‍മാര്‍ സഹായത്തിന് ഉണ്ടാകും. അവരുമായി ബന്ധപ്പെട്ട് നിര്‍ദിഷ്ട ഫോമുകള്‍ പൂരിപ്പിച്ചു അപേക്ഷ കോടതിയില്‍ സമര്‍പ്പിയ്ക്കണം. കോടതി അപേക്ഷകളില്‍ പെട്ടെന്ന് തന്നെ തീര്‍പ്പ് കല്‍പ്പിയ്ക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും സഹായത്തിനുമായി നവയുഗം നിയമസഹായവേദിയുമായി ബന്ധപ്പെടാം. 
ഫോണ്‍ നമ്പറുകള്‍: 0530642511, 0557133992, 0558504604

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക