Image

ഡാളസ്സ് കേരള അസ്സോസിയേഷന്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍

പി പി ചെറിയാന്‍ Published on 09 January, 2020
ഡാളസ്സ് കേരള അസ്സോസിയേഷന്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍
ഗാര്‍ലന്റ് (ഡാളസ്സ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ജനുവരി 4 ഗാര്‍ലന്റ് സെന്റ് തോമസ് കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ടു. ദീപ്തി റോയ്, വിന്നി എന്നിവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു.

അമേരിക്കന്‍, ഇന്ത്യന്‍ ദേശീയ ഗാനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സാതിന ഫ്രാന്‍സിസ് അമേരിക്കന്‍ ദേശീയ ഗാനവും, അസ്സോസിയേഷന്‍ മലയാളം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. പ്രസിഡന്റ് റോയ് കൊടുവത്ത് സ്വാഗത പ്രസംഗം നടത്തി. പ്രിന്‍സ് സഖറിയ (സി പി എ) ക്രിസ്തുമസ്- പുതുവത്സര സന്ദേശം നല്‍കി.

തുടര്‍ന്ന് കേരള അസ്സോസിയേഷനും- ഭരത് കലതിയ്യറ്റേഴ്‌സും ചേര്‍ന്ന് അവതരിപ്പിച്ച സൈലന്റ് നൈറ്റ് നാറ്റിവിറ്റി സീല്‍ കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.

സ്റ്റാന്‍ലിയും സംഘവും അവതരിപ്പിച്ച ക്രിസ്തുമസ് ഗാനങ്ങളും, ഡാളസ്സ് ഇന്‍ഫ്യൂസ്ഡ് ഡാന്‍സ് ടീമംഗങ്ങള്‍ അവതരിപ്പിച്ച നൃത്തനൃത്യഘ്ഘളും ഏറെ ശ്രദ്ധേയമായി. ആര്‍ട്ട്, മാത്ത്, സ്‌പെലിംഗ്ബി മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. 

റിഥം ഓഫ് ഡാളസ്സിന്റെ നൃത്തത്തിന് ശേഷം ഇലക്ഷന്‍ ഓഫീസര്‍ തോമസ് വടക്കേമുറി പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളായ ഡാനിയേല്‍ കുന്നേല്‍ (പ്രസിഡന്റ്), ഷാജു അബ്രഹാം (വൈസ് പ്രസിഡന്റ്),  പ്രദീപ് നാഗന്തലില്‍ (സെക്രട്ടറി), അനശ്വര്‍ മാംമ്പിള്ള്ി( ജോ. സെക്രട്ടറി), ഷിബു തോമസ് (ട്രഷറര്‍), ജെജു ജോസഫ് (ജോ. ട്രഷറര്‍), ദീപാ സണ്ണി(ആര്‍ട്ട്), സുനില്‍ എഡ്വേര്‍ഡ് (സ്‌പോര്‍ട്ട്‌സ്), സാബു മാത്യു (പിക്‌നിക്), ജോ ജസ്സി പോള്‍ (എഡുക്കേഷന്‍), ഫ്രാന്‍സിസ് തോട്ടത്തില്‍ (ലൈബ്രറി), സുരേഷ് അച്ചുതന്‍ (പബ്ലിക്കേഷന്‍), ദീപക്ക് നായര്‍ (മെംമ്പര്‍ഷിപ്പ്), ലേഖാ നായര്‍ (സോഷ്യല്‍ സെര്‍വ്വീസ്), അഷിത സജി (യൂത്ത്), ബാബു മാത്യു, ഐപ് സ്‌ക്കറിയ, റോയ് കൊടുവത്ത്, ടോമി നെല്ലുവേലില്‍, ജോയ് ആന്റണി (ബോര്‍ഡ് ഓഫ് ട്രസ്റ്റി) എന്നിവരെ സദസ്സിന് പരിചയപ്പെടുത്തി.

താളമേളങ്ങളോടെ  ക്രിസ്തുമസ് പാപ്പായെ സ്റ്റേജിലേക്ക് ആനയച്ചപ്പോള്‍ സദസ്സ്യര്‍ കരഘോഷം മുഴക്കി സ്വീകരിച്ചു. ക്രിസ്തുമസ്- പുതുവത്സരാശംസകള്‍ നേര്‍ന്ന് മാവേലി തമ്പുരാന്‍ സ്റ്റേജില്‍ നിന്നും മടങ്ങിയതോടെ ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീണു. ഡാനിയേല്‍ കുന്നേല്‍ നന്ദി പറഞ്ഞു. ഐ വര്‍ഗീസ്, മൈക്കിള്‍ മത്തായി, ബോബന്‍ കൊടുവത്ത്, ജോര്‍ജ് ജോസഫ് വിലങ്ങോലില്‍, ചെറിയാന്‍ ചൂരനാട്, ഹരിദാസ് തങ്കപ്പന്‍ രാജന്‍ ഐസക്ക്, പീറ്റര്‍ നെറ്റൊ തുടങ്ങിയ സീനിയര്‍ അംഗങ്ങളുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ആഘോഷങ്ങളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഡിന്നര്‍ സംഘാടകര്‍ ഒരുക്കിയിരുന്നു.
ഡാളസ്സ് കേരള അസ്സോസിയേഷന്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍ഡാളസ്സ് കേരള അസ്സോസിയേഷന്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍ഡാളസ്സ് കേരള അസ്സോസിയേഷന്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍ഡാളസ്സ് കേരള അസ്സോസിയേഷന്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍ഡാളസ്സ് കേരള അസ്സോസിയേഷന്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍ഡാളസ്സ് കേരള അസ്സോസിയേഷന്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍ഡാളസ്സ് കേരള അസ്സോസിയേഷന്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍ഡാളസ്സ് കേരള അസ്സോസിയേഷന്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍ഡാളസ്സ് കേരള അസ്സോസിയേഷന്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍ഡാളസ്സ് കേരള അസ്സോസിയേഷന്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍ഡാളസ്സ് കേരള അസ്സോസിയേഷന്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍ഡാളസ്സ് കേരള അസ്സോസിയേഷന്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍ഡാളസ്സ് കേരള അസ്സോസിയേഷന്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍ഡാളസ്സ് കേരള അസ്സോസിയേഷന്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക