Image

'സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളെ അറ്റാക്ക് ചെയ്ത് ഇല്ലാതാക്കിയാല്‍ നശിക്കാന്‍ പോകുന്നത് ഇന്‍ഡസ്ട്രി തന്നെയാണ്'; സംവിധായകന്‍ സിദ്ദിഖ്

Published on 10 January, 2020
'സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളെ അറ്റാക്ക് ചെയ്ത് ഇല്ലാതാക്കിയാല്‍ നശിക്കാന്‍ പോകുന്നത് ഇന്‍ഡസ്ട്രി തന്നെയാണ്'; സംവിധായകന്‍ സിദ്ദിഖ്

സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളെ അറ്റാക്ക് ചെയ്ത് ഇല്ലാതാക്കിയാല്‍ നശിക്കാന്‍ പോകുന്നത് ഇന്‍ഡസ്ട്രി തന്നെയാണെന്ന് സംവിധായകന്‍ സിദ്ദിഖ്. മലയാള സിനിമാ ഇന്‍ഡസ്ട്രി നിലനില്‍ക്കണമെങ്കില്‍ പുലിമുരുകനും ലൂസിഫറും പോലുള്ള വലിയ ചിത്രങ്ങള്‍ വരണം. കാരണം മലയാള സിനിമയ്ക്ക് വലിയ മാര്‍ക്കറ്റ് ഉണ്ടെന്ന് കാണിച്ചുതന്ന രണ്ട് ചിത്രങ്ങളാണ് ഇവ.


'ഇന്‍ഡസ്ട്രി നിലനില്‍ക്കണമെങ്കില്‍ വലിയ ചിത്രങ്ങള്‍ ഓടണം. മലയാള സിനിമാ ഇന്‍ഡസ്ട്രിക്ക് പെട്ടെന്നൊരു കുതിപ്പ് ഉണ്ടാക്കിയ രണ്ട് ചിത്രങ്ങളായിരുന്നു പുലിമുരുകനും ലൂസിഫറും. നമ്മുടെ മലയാള സിനിമയ്ക്ക് ഇത്രയും വലിയ മാര്‍ക്കറ്റുണ്ടെന്ന് കാണിച്ചു കൊടുത്ത ചിത്രങ്ങളാണ് ഇവ രണ്ടും. ഇത്തരം സിനിമകള്‍ വന്നില്ലായിരുന്നെങ്കില്‍ നമ്മുടെ ഇന്‍ഡസ്ട്രി ഇത്രയും വളരില്ലായിരുന്നു. അതുപോലെ തന്നെ പുതിയ തലമുറ മനസിലാക്കാത്ത ഒരു കാര്യമുണ്ട്. സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളെ അറ്റാക്ക് ചെയ്ത് ഇല്ലാതാക്കിയാല്‍ അതുകൊണ്ട് നശിക്കാന്‍ പോകുന്നത് ഇന്‍ഡസ്ട്രി തന്നെയാണ്. പുതിയ ആളുകള്‍ക്ക് പോലും അവസരം ഉണ്ടാകാത്ത അവസ്ഥയാകും പിന്നീട് ഉണ്ടാവുക.


'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' പോലുള്ള ചിത്രങ്ങള്‍ക്ക് ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകളില്‍ അടക്കം സ്വീകാര്യത ലഭിക്കാന്‍ കാരണം നേരത്തേ ഒരു വാതില്‍ അവിടെ തുറന്നത് കൊണ്ടാണ്. അത് തുറക്കാന്‍ തക്കവണ്ണം ശക്തിയുള്ളവരാണ് മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ. അവരുടെ ചിത്രങ്ങളെ താറടിച്ച്‌ കാണിക്കുന്നവര്‍ ഇരിക്കുന്ന കൊമ്ബ് മുറിക്കുകയാണെന്ന് മാത്രം ആലോചിക്കുക' എന്നാണ് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദിഖ് പറഞ്ഞത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന 'ബിഗ് ബ്രദര്‍' എന്ന ചിത്രമാണ് സിദ്ദിഖിന്റെ തീയ്യേറ്ററുകളില്‍ എത്താന്‍ പോവുന്ന ചിത്രം. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക