Image

ചില ചെക്കന്മാര്‍ തോളിലൊക്കെ കൈ വയ്ക്കാന്‍ ശ്രമിക്കും,​ തിരക്കുള്ള സ്ഥലങ്ങളിലൊക്കെ പോകുമ്ബോള്‍ പര്‍ദ്ദ ധരിക്കും: നമിത

Published on 10 January, 2020
ചില ചെക്കന്മാര്‍ തോളിലൊക്കെ കൈ വയ്ക്കാന്‍ ശ്രമിക്കും,​ തിരക്കുള്ള സ്ഥലങ്ങളിലൊക്കെ പോകുമ്ബോള്‍ പര്‍ദ്ദ ധരിക്കും: നമിത

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. ഇപ്പോഴിതാ ചില ആരാധകരുടെ സ്നേഹപ്രകടനത്തില്‍ അസ്വസ്ഥത തോന്നാറുണ്ടെന്ന് താരം തുറന്നു പറയുന്നു. ചില ചെക്കന്മാര്‍ തോളിലൊക്കെ കെെവയ്ക്കാന്‍ ശ്രമിക്കാറുണ്ടെന്നും, സ്നേഹം ഉള്ളതുകൊണ്ടാണ് ആരാധകര്‍ ഓടിയെത്തി സംസാരിക്കുന്നതും സെല്‍ഫി എടുക്കുന്നതും. പക്ഷേ,​ ചില ആരാധകരുടെ സ്നേഹപ്രകടനത്തില്‍ അസ്വസ്ഥത തോന്നാറുണ്ടെന്ന് താരം പറഞ്ഞു.


''ചില സമയത്ത് ചിലരുടെ ആരാധനയില്‍ അസ്വസ്ഥത തോന്നിയിട്ടുണ്ട്. ചേച്ചിമാരും ചേട്ടന്മാരും ചെറിയ കുട്ടികളുമൊക്കെ സ്നേഹത്തോടെ വന്ന് സംസാരിക്കും. ഫോട്ടോയെടുക്കും. പക്ഷേ ചില ചെക്കന്മാര്‍ വന്നിട്ട്, നമ്മുടെ തോളിലൊക്കെ കൈ വയ്ക്കാന്‍ ശ്രമിക്കും. അത് എനിക്കിഷ്ടമല്ല. നമ്മളെ ഒട്ടും പരിചയമില്ലാത്ത ആളുകളാണ്. അതില്‍ അസ്വസ്ഥത തോന്നാറുണ്ട്. ഞാന്‍ പുറത്തൊക്കെ പോകുന്നയാളാണ്. പക്ഷേ ഒരുപാട് തിരക്കുള്ള സ്ഥലങ്ങളിലൊക്കെ പോകുമ്ബോള്‍ പര്‍ദ്ദ ധരിച്ച്‌ പോകാറുണ്ട്. തിരിച്ചറിഞ്ഞാലും പ്രശ്നമൊന്നുമില്ലല്ലോ, സ്നേഹം കൊണ്ടല്ലേ അവര്‍ അടുത്തുവരുന്നത്''- നമിത പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക