Image

ജര്‍മന്‍ പാസ്‌പോര്‍ട്ടിലേക്കുള്ള ഫോട്ടോകള്‍ ഇനി ഉദ്യോഗസ്ഥര്‍ നേരിട്ടെടുക്കും

Published on 10 January, 2020
ജര്‍മന്‍ പാസ്‌പോര്‍ട്ടിലേക്കുള്ള ഫോട്ടോകള്‍ ഇനി ഉദ്യോഗസ്ഥര്‍ നേരിട്ടെടുക്കും
ബര്‍ലിന്‍: പാസ്‌പോര്‍ട്ട് അടക്കമുള്ള തിരിച്ചറിയല്‍ രേഖകളിലേക്ക് ആവശ്യമുള്ള ഫോട്ടോകള്‍ ഇനി അപേക്ഷകരില്‍നിന്നു സ്വീകരിക്കില്ല. പകരം, അധികൃതര്‍ നേരിട്ട് പകര്‍ത്തുന്ന ഫോട്ടോ മാത്രമേ ഇനി ഇത്തരം രേഖകളില്‍ ഉപയോഗിക്കൂ. 2022 മുതലായിരിക്കും ഈ നിയമം പ്രാബല്യത്തില്‍ വരിക.

തിരിച്ചറിയല്‍ രേഖകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇങ്ങനെയൊരു നടപടി. ഇതിനായി രാജ്യത്തെ അയ്യായിരം ഐഡി അഥോറിറ്റികളിലും സെല്‍ഫ് സര്‍വീസ് ടെര്‍മിനലുകള്‍ സ്ഥാപിക്കും.

മോര്‍ഫിംഗ് വഴി ചിത്രങ്ങളില്‍ കൃത്രിമം കാണിച്ചു വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മിക്കുന്ന പ്രവണത വര്‍ധിച്ചു വരുന്നതാണ് പുതിയ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്.

യൂറോപ്പിലെ പല രാജ്യങ്ങളിലും അധികൃതര്‍ തന്നെയാണ് തിരിച്ചറിയല്‍ രേഖകളിലേക്കുള്ള ഫോട്ടോകള്‍ നേരിട്ട് പകര്‍ത്തുന്നത്.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ നേരത്തെ തന്നെ പാസ്‌പോര്‍ട്ടും ആധാര്‍ കാര്‍ഡും അടക്കമുള്ള രേഖകള്‍ക്ക് നേരിട്ട ഫോട്ടോ പകര്‍ത്തുന്ന സന്പ്രദായം സ്വീകരിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക