Image

സൗദി എടക്കര വെല്‍ഫെയര്‍ അസോസിയേഷന്‍ സേവാ ജിദ്ദ യാത്രയയപ്പു സംഗമവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു

Published on 10 January, 2020
 സൗദി എടക്കര വെല്‍ഫെയര്‍ അസോസിയേഷന്‍ സേവാ ജിദ്ദ യാത്രയയപ്പു സംഗമവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു

ജിദ്ദ: സൗദി എടക്കര വെല്‍ഫെയര്‍ അസോസിയേഷന്‍ സേവാ ജിദ്ദ യാത്രയയപ്പു സംഗമവും, പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന നീയോ മുന്‍ പ്രസിഡന്റ് റഷീദ് വാരിക്കോടന്‍, സേവാ രക്ഷാധികാരി സലീം കളപ്പാടന്‍, സേവാ വൈസ് പ്രസിഡന്റ് അബ്ദു റഹ്മാന്‍ എരഞ്ഞിക്കല്‍ എന്നിവര്‍ക്കാണ് യാത്രയയപ്പു നല്‍കിയത്. പരിപാടി നിയോ നിയുക്ത പ്രസിഡന്റ് ഹുസൈന്‍ ചുള്ളിയോട് ഉദ്ഘാടനം ചെയ്തു. സേവാ രക്ഷാധികാരി നജീബ് കളപ്പാടന്‍ അധ്യക്ഷനായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ചടങ്ങില്‍ അംഗങ്ങള്‍ പ്രതിജ്ഞയെടുത്തു. ഗഫൂര്‍ ഇ.എ സ്വാഗതവും അമീര്‍ എടക്കാടന്‍ നന്ദിയും പറഞ്ഞു.

ഉസ്മാന്‍ എരഞ്ഞിക്കല്‍, പി.സി.എ റഹ്മാന്‍, സൈഫുദീന്‍ വാഴയില്‍, ബഷീര്‍ മച്ചിങ്ങല്‍, നാസര്‍ കല്ലിങ്ങപ്പാടന്‍, ഉമ്മര്‍ ചുങ്കത്തറ, മുര്‍ഷിദ് കരുളായി, അബൂട്ടി പള്ളത്ത്, അസ്‌കര്‍ അമരമ്പലം, ഫൈസല്‍ മൂത്തേടം, എന്നിവര്‍ സംബന്ധിച്ചു. ഷാഹിദ് റഹ്മാന്‍, അഫ്‌സല്‍ കല്ലിങ്ങപ്പാടന്‍, ജാഫര്‍ പൂച്ചേങ്ങല്‍, എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക