Image

ഷെയ്ന്‍ നിഗം 'ഉല്ലാസം' നാളെ ഡബ്ബ് ചെയ്യും

Published on 10 January, 2020
ഷെയ്ന്‍ നിഗം 'ഉല്ലാസം' നാളെ ഡബ്ബ് ചെയ്യും
കൊച്ചി : ഷെയ്ന്‍ നിഗം ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നാളെ നടത്തും. സിനിമാ നിര്‍മ്മാതാക്കളും ഫെഫ്കെയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഉടന്‍ തന്നെ മറ്റ് ചിത്രങ്ങളും പൂര്‍ത്തിയാക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. 

ഉല്ലാസം സിനിമ ഡബ്ബ് ചെയ്യുമെന്ന് ഇന്നലെ അമ്മ സംഘടനയുടെ യോഗത്തിലാണ് ഷെയ്ന്‍ അറിയിച്ചത്. കൂടാതെ വെയില്‍, ഖുര്‍ബാനി സിനിമകളുടെ ചത്രീകരണവും പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്നും ഷെയ്ന്‍ രേഖാമൂലം അറിയിച്ചു. പ്രശ്നങ്ങള്‍ എല്ലാം അവസാനിച്ചു എന്നായിരുന്നു ഇന്നലെ മോഹന്‍ലാലും പ്രതികരിച്ചത്.

ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് നടത്താതിരിക്കുകയും രണ്ട് സിനിമകളുടെ ഷൂട്ടിംഗ് മുടങ്ങുകയും ചെയ്തതോടെയാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്നിന് വിലക്കേര്‍പ്പെടുത്തിയത്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക