Image

അയ്യേ......; കേന്ദ്രസര്‍ക്കാരിനെ ന്യായീകരിച്ച അനൂപം ഖേറിനെ വിമര്‍ശിച്ച് പാര്‍വ്വതി തിരുവോത്ത്

Published on 12 January, 2020
അയ്യേ......; കേന്ദ്രസര്‍ക്കാരിനെ ന്യായീകരിച്ച അനൂപം ഖേറിനെ വിമര്‍ശിച്ച് പാര്‍വ്വതി തിരുവോത്ത്
പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ ന്യായീകരിച്ച് രംഗത്തെത്തിയ ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ വിഡിയോയെ  വിമര്‍ശിച്ച് നടി പാര്‍വ്വതി തിരുവോത്ത്. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസായി ഈ വിഡിയോ പങ്കുവച്ചായിരുന്നു പ്രതികരണം. 'അയ്യേ' എന്ന് പറഞ്ഞുകൊണ്ടായിരുന്നു പാര്‍വ്വതി പങ്കുവച്ചത്. 

ചില ആളുകള്‍ രാജ്യത്തിന്റെ സമഗ്രതയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് അനുവദിക്കാതിരിക്കുക എന്നത് നമ്മുടെ കടമയാണ്. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്നും പറഞ്ഞുകൊണ്ടുള്ള അനുപം ഖേറിന്റെ വിഡിയോയക്കാണ് പാര്‍വ്വതി വിമര്‍ശനം അറിയിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നേരത്തേയും പാര്‍വ്വതി രംഗത്തെത്തിയിട്ടുണ്ട്. കൊച്ചിയിലും മുംബൈയിലും നടന്ന പ്രതിഷേധത്തിലും പാര്‍വ്വതി പങ്കെടുത്തിരുന്നു. പ്രതിഷേധ വേദിയില്‍ നിന്നുള്ള പാര്‍വ്വതിയുടെ ചിത്രങ്ങള്‍ ശ്രദ്ധേനടിയിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക