Image

ന്യു ജെഴ്‌സിയിലെ തിരുവാതിര മഹോല്‍സവം ഹ്രുദയഹാരിയായി

Published on 13 January, 2020
ന്യു ജെഴ്‌സിയിലെ തിരുവാതിര മഹോല്‍സവം ഹ്രുദയഹാരിയായി
ന്യൂ ജഴ്‌സി: ട്രൈ സ്റ്റേറ്റ് മലയാളികള്‍ എല്ലാ വര്‍ഷവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ധനുമാസത്തിലെ തിരുവാതിര മഹോത്സവം ഇക്കൊല്ലം പൂര്‍വ്വാധികം ഭംഗിയായി ക്രാന്‍ബറി ചിന്മയ മിഷനില്‍ സ്വാമി ശാന്താനന്ദജിയുടെ അനുഗ്രഹാശിസ്സുകളോടെ നടത്തപ്പെട്ടു.

ന്യൂ ജഴ്‌സി, പെന്‍സില്‍വാനിയ, ന്യൂ യോര്‍ക്ക് എന്നിവിടങ്ങളിലെ മലയാളികളുടെ സഹകരണത്തോടെ നടത്തിവരുന്ന തിരുവാതിര മഹോത്സവത്തിന്റെ പ്രധാനകാര്യകര്‍ത്താക്കള്‍ ചിത്രാ മേനോനും, മുന്‍ കെ എച്ച് എന്‍ എ പ്രസിഡന്റ് കൂടിയായ മകള്‍ ഡോക്ടര്‍ രേഖാ മേനോനുമാണ്.

പതിനേഴ് വര്‍ഷമായി നടത്തിവരുന്ന ഈ മഹോത്സവത്തിന് പത്ത് മുതല്‍ പതിനാല് സ്ത്രീകള്‍ ഉള്‍പ്പെട്ട പന്ത്രണ്ടോളം തിരുവാതിരസംഘങ്ങള്‍ കഴിഞ്ഞ രണ്ട് മാസങ്ങളായി തയ്യാറെടുത്ത് വരികയായിരുന്നു. ഇക്കൊല്ലത്തെ തിരുവാതിരയില്‍ നൂറ്റിഇരുപതോളം സ്ത്രീകളും, ഇരുപതോളം പെണ്‍കുട്ടികളും പങ്കെടുത്തു എന്ന്‌ഡോക്ടര്‍ രേഖ മേനോന്‍ അറിയിച്ചു.

സാമൂഹ്യ ബന്ധങ്ങളുടെ ഊട്ടിഉറപ്പിക്കലിനും, കൂട്ടായ്മകള്‍ക്കും നമ്മുടെ പാരമ്പര്യങ്ങള്‍ വളരെയധികം സഹായിക്കുമെന്നതിന് തെളിവ് കൂടിയായി ഇക്കൊല്ലത്തെ തിരുവാതിരമഹോത്സവം.

കേരളത്തിന്റെ തനത് കലയായ തിരുവാതിരക്കളി (കൈകൊട്ടിക്കളി) വിദ്യാലയങ്ങളിലും, മത്സരങ്ങളിലുമായി ഒതുങ്ങുമ്പോള്‍ കേരളത്തിന് പുറത്ത് ഈ നൃത്തകലക്ക് ലഭിക്കുന്ന വര്‍ദ്ധിച്ചുവരുന്ന സ്വീകരണം അഭിലഷണീയവും, ആവേശകരവുമാണെന്ന് ചിത്ര മേനോന്‍ പറഞ്ഞു.

പരിപാടികള്‍ക്ക് ശേഷം, പങ്കെടുക്കുന്നവര്‍ തന്നെ ഉണ്ടാക്കിക്കൊണ്ട്വരുന്ന വിഭവസമൃദ്ധമായ സദ്യയും ഉണ്ടായി 
ന്യു ജെഴ്‌സിയിലെ തിരുവാതിര മഹോല്‍സവം ഹ്രുദയഹാരിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക