Image

ലാലേട്ടന്റെ വാദം വിവാദമായപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച് ഗായകന്‍ മുരളിയും മകളും

Published on 13 January, 2020
ലാലേട്ടന്റെ വാദം വിവാദമായപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച് ഗായകന്‍ മുരളിയും മകളും

'മോഹന്‍ലാല്‍ സര്‍ ഇത്രയും നാള്‍ ഞാന്‍ കരുതിയത് എന്റെ അച്ഛന്‍ വിടി മുരളിയാണ് ഈ ഗാനം പാടിയതെന്നാണ്. പുതിയ ഇന്‍ഫോര്‍മേഷന് നന്ദി' എന്നാണ് മകള്‍ നീത ഫേസ്ബുക്കില്‍ കുറിച്ചത്. വിവാദം കത്തിയകയറുന്നതിന്റെ സാഹചര്യത്തില്‍ മുരളിയും മകളും പോസ്റ്റ് പിന്‍വലിച്ചിരിക്കുകയാണ്.

1985ല്‍ പുറത്തിറങ്ങിയ 'ഉയരും ഞാന്‍ നാടാകെ' എന്ന ചിത്രത്തിലെ 'മാതളത്തേനുണ്ണാന്‍ പാറിപ്പറന്നു വന്ന മാണിക്യക്കുയിലാളെ' എന്ന ഗാനം പാടിയത് താനാണെന്ന് ബിഗ് ബോസ് ഷോയ്ക്കിടെ മോഹന്‍ലാല്‍ പറയുകയുണ്ടായി.  താരത്തിന്റെ ഈ വാദമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഗാനം ആലപിച്ച മുരളിയും മകള്‍ നീതയും വാദത്തിനെതിരെ രംഗത്ത് വന്നിരുന്നു. 

സോഷ്യല്‍ മീഡിയയില്‍ ഇരുവരും രംഗത്ത് വന്നതിന് പിന്നാലെയാണ് നിരവധി ആളുകള്‍ മുരളിയ്ക്കും മകള്‍ക്കും പിന്തുണയുമായി എത്തിയത്. 'മോഹന്‍ലാല്‍ സര്‍ ഇത്രയും നാള്‍ ഞാന്‍ കരുതിയത് എന്റെ അച്ഛന്‍ വിടി മുരളിയാണ് ഈ ഗാനം പാടിയതെന്നാണ്. പുതിയ ഇന്‍ഫോര്‍മേഷന് നന്ദി' എന്നാണ് മകള്‍ നീത ഫേസ്ബുക്കില്‍ കുറിച്ചത്.

എന്നാല്‍ വിവാദം കത്തിയകയറുന്നതിന്റെ സാഹചര്യത്തില്‍ മുരളിയും മകളും പോസ്റ്റ് പിന്‍വലിച്ചിരിക്കുകയാണ്. എന്തിന് വേണ്ടിയാണ് പോസ്റ്റ് പിന്‍വലിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും ഇപ്പോഴും സോഷ്യല്‍ മീഡിയ വിട്ടുകൊടുക്കുന്ന ലക്ഷണം ഇല്ല. ഇനി വരുന്ന എപ്പിസോഡുകകളില്‍ ലാലേട്ടന്‍ മാപ്പ് പറയണം എന്ന് തന്നെയാണ് അവര്‍ ഉയര്‍ത്തുന്ന ആവശ്യം








Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക