Image

സെനറ്റര്‍ കോറി ബുക്കര്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം അവസാനിപ്പിച്ചു

Published on 13 January, 2020
സെനറ്റര്‍ കോറി ബുക്കര്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം അവസാനിപ്പിച്ചു
ന്യു ജെഴ്‌സി: ന്യു ജെഴ്‌സിയില്‍ നിന്നുള്ള ആഫ്രിക്കന്‍ അമേരിക്കനായ യു.എസ്. സെനറ്റര്‍ കോറി ബുക്കര്‍, 50, പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം അവസാനിപ്പിച്ചു.

മതിയായ പിന്തുണ ലഭിക്കാത്തതും പണം സ്വരൂപിക്കാന്‍ പ്രയാസപ്പെട്ടതുമാണ് ഈ മികച്ച സ്ഥാനാര്‍ഥിയെ രംഗം വിടാന്‍ പ്രേരിപ്പിച്ചത്.ഇതോടെ പ്രധാന സ്ഥാനാര്‍ഥികളെല്ലാം വെള്ളക്കാര്‍ മാത്രമായി.

പ്രചാരണം തുടങ്ങിയപ്പോഴത്തെ അതേ ആവേശത്തോടെയാണു താന്‍ കളം വിടുന്നതെന്നു സെനറ്റര്‍ ബൂക്കര്‍ പറഞ്ഞു. പണം ഇല്ലാതെപ്രചാരണം മുന്നോട്ടു പോകാനാവില്ല. അടുത്ത ഡിബേറ്റില്‍ തനിക്കു സ്ഥാനം ലഭിക്കാത്തതിനാല്‍ പണം സമാഹരിക്കുകയും പ്രയാസമായി.

ഭിന്നത സ്രുഷ്ടിക്കുന്ന പ്രസിഡന്റ് ട്രമ്പിന്റെ നയത്തിനെതിരെ രാഷ്ട്രം ഒന്നിച്ചു നില്ക്കണമെന്ന സന്ദേശമാണു താന്‍ ഉയര്‍ത്തിയത്.

വിജയിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിക്കു വേണ്ടി താന്‍ ശക്തമായി രംഗത്തിറങ്ങുമെന്നു ബുക്കര്‍ പറഞ്ഞു. ഈ വര്‍ഷം സെനറ്റ് റീ ഇലക്ഷനില്‍ ബുക്കര്‍ വീണ്ടും സ്ഥാനാര്‍ഥിയാണ്.

ബുക്കറുടെ പിന്മാറ്റത്തെ പരിഹാസത്തോടെയാണ് പ്രസിഡന്റ് ട്രമ്പ് എതിരേറ്റത്. 'ഭയങ്കര ബ്രേക്കിംഗ് ന്യുസ് (കളി പറഞ്ഞതാണ്.) പോളിംഗില്‍ പൂജ്യം സ്ഥാനത്തായിരുന്ന ബുക്കര്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നു പിന്മാറിയിരിക്കുന്നു. ഇനി എനിക്ക് സമാധാനമായി രാത്രിയില്‍ കിടക്കാം. എന്നെങ്കിലിമൊരു ദിവസം ഞങ്ങള്‍ തമ്മില്‍ നേരിട്ട് ഏറ്റു മുട്ടേണ്ടി വരുമെന്ന് ഞാന്‍ ഏറെ ഭയപ്പെട്ടിരുന്നു്-ട്രമ്പ് കളിയാക്കി ട്വീറ്റ് ചെയ്തു.

നാളെ നടക്കുന്ന ഏഴാമത് ഡമോക്രാറ്റിക് ഡിബേറ്റില്‍ 6 സ്ഥാനാര്‍ഥികളാണു യോഗ്യത നേടിയത്. മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, ഇന്ത്യാനയിലെ സൗത്ത് ബെന്‍ഡ് മുന്‍ മേയര്‍ പീറ്റ് ബുട്ടിഗ്, സെനറ്റര്‍മാരായ ബെര്‍ണി സാന്‍ഡേഴ്‌സ്, എലിസബത്ത് വാറന്‍, ഏമി ക്ലോബുഷര്‍, ബില്യനര്‍ ടോം സ്റ്റെയര്‍ എന്നിവര്‍. അയോവയിലെ ഡ്രെയ്ക്ക് യൂണിവേഴ്‌സിറ്റിയില്‍ വച്ചാണു ഡിബേറ്റ്. ഡീ മോയിന്‍സ് രജിസ്റ്റര്‍, സി.എന്‍.എന്‍. ടീം ആണു ഡിബേറ്റ് നടത്തുക.

ദേശീയ തലത്തില്‍ 5 ശതമാനം വോട്ടും 225,000 പേരില്‍ നിന്നു സംഭാവനയും കിട്ടിയവരാണു ഡിബേറ്റിനു അര്‍ഹത് നേടിയത്.

ചൈനീസ് വംശജനായ ആന്‍ഡ്രൂ യാംഗ് ഇപ്പോഴും നല്ല പ്രതികരണം സ്രുഷ്ടിക്കുന്നുവെങ്കിലും ഡിബേറ്റിനു അര്‍ഹത നേടിയില്ല. ബില്യനറായ മുന്‍ ന്യുയോര്‍ക്ക് മ്മേയര്‍ മൈക്ക് ബ്ലൂം ബെര്‍ഗ് സ്വന്തം പണം ഉപയോഗിക്കുന്നതിനാല്‍ അദ്ധേഹത്തിനും ഡിബേറ്റിനു യോഗ്യതയില്ല. സ്വന്തം പണം ഒരു ബില്യന്‍ വരെചെലവഴിക്കാന്‍ ബ്ലൂമ്മ് ബെര്‍ഗ് തയ്യാറാണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു!.

ഹാവായിയില്‍ നിന്നുള്ള കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗം ടുള്‍സി ഗബാര്‍ഡ്ഇനിയും കളം വിട്ടിട്ടില്ല. ട്രമ്പിനോട് അനുഭാവം കാട്ടിയിരുന്ന അവര്‍ ഇറാനെതിരായ നടപടികളെ തുടര്‍റ്റ്ന്ന് ട്രമ്പിനെതിരെ രഗത്തു വന്നു.

ഇതേ സമയം അയോവയില്‍ സാന്‍ഡേഴ്‌സ് ആണു മുന്നിലെന്നു അഭിപ്രായ വോട്ടുകള്‍ സൂചിപ്പിക്കുന്നു. എലിസബത്ത് വാറന്‍, പീറ്റ് ബുട്ടിഗ്, ജോ ബൈഡന്‍ എന്നിവരാണു പിന്നില്‍

സ്റ്റാന്‍ഫോര്‍ഡിലും യെയ്ലിലും പഠിച്ച അറ്റോര്‍ണിയായ ബുക്കര്‍ ന്യുവാര്‍ക്ക് സിറ്റി കൗണ്‍സില്‍ അംഗമായാനു പൊതുരംഗത്തു വന്നത്. 2002-ല്‍ മേയര്‍ സ്ഥനത്തേക്കു പരാജയപ്പെട്ടു. എന്നാല്‍ അതേപറ്റി തയ്യാറാക്കിയ 'സ്ട്രീറ്റ് ഫൈറ്റര്‍' എന്ന ഡോക്കുമെന്ററിക്കു ഓസ്‌കര്‍ ലഭിച്ചു. 2006-ല്‍ മേയറായ ബുക്കര്‍ കുറ്റക്രുത്യങ്ങളും ദാരിദ്ര്യവും ഇല്ലതക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു. 2013-ല്‍ യു.എസ്. സെനറ്ററായി.

മേയറായിരിക്കെ കത്തുന്ന വീട്ടില്‍ നിന്ന് അയല്ക്കാരെ രക്ഷിച്ച ബുക്കറുടെ സാഹസം ഏറെ പ്രശസിക്കപ്പെട്ടിരുന്നു. 
Join WhatsApp News
Boby Varghese 2020-01-13 16:54:26
Candidates like Bucker or Kamala Harris has no place in the Democrats. Only white candidates left running. The Democrat party is becoming the white supremacist party.
POLITICAL FACTS #1 2020-01-13 17:45:25

Some political facts:- #1

There’s enormous opportunity once we get rid of Donald Trump. We can: 1-Address the climate emergency 2- Build a more inclusive middle class 3- Build on Healthcare for all 4- Ensure our government works for everyone — not just the powerful & rich.

*-rump lied thousands of times. He even lied about reasons he assassinated the Iranian General. Everything he says is a lie. Only liars will support him.

*-ivanka had a relationship with dossier author Christopher Steele, gained 23 trademarks in China including 1 for voting machines, made $82 million while working in the WH, and laundered money with Iran’s General Soleimani. Ivanka is going to be investigated once trump goes to jail.

*-Trump malayalees-Can your messiah go so much as 72 hours without telling a ridiculous, bald-faced lie?

*-rump does not trust his intelligence agencies and ignores them, then where did he get the info that four embassies were about to get attacked?  He spends more time tweeting insults, lies and disinformation than he does reading national security briefs. The embassy attack is fake news he made out to escape from impeachment.

*-trump is a damaged, sick, human being. But, to allow him to post a picture of a mutilated corpse? Gop & his supporters are brain damaged. Trump himself said that in 2015- that his supporters are under-educated.  you must be damaged and sick as well. You continue to support this creature.

*- all fake Christians – your messiah trump god-‘"Grab 'em by the p*ssy" -are you doing the same?

*-A federal judge just GRANTED permission for Lev Parnas to share extractions from three more electronic devices with the House Permanent Select Committee on Intelligence.

*- Malayalee trumpers your hero has been 'Consistent' in his  Mental Disorder!

 

 

Boby Varghese 2020-01-14 08:49:42
My heart felt condolence on the tragic demise of Cory Booker's presidential aspirations.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക