Image

അല്ലു അര്‍ജുന്‍ ചിത്രം 'അങ്ങ് വൈകുണ്ഠപുരത്ത്' വിജയകരമായി മുന്നേറുന്നു..

Published on 15 January, 2020
അല്ലു അര്‍ജുന്‍ ചിത്രം 'അങ്ങ് വൈകുണ്ഠപുരത്ത്' വിജയകരമായി മുന്നേറുന്നു..

അല്ലു അര്‍ജുന്‍, പൂജ ഹെഗ്‌ഡെ എന്നിവര്‍ മുഖ്യ വേഷത്തിലെത്തി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് അല വൈകുണ്ഠപുരമുലൂ. ചിത്രം മലയാളത്തില്‍ അങ്ങ് വൈകുണ്ഠപുരത്ത് എന്ന പേരില്‍ മൊഴിമാറ്റി എത്തി. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.


അല്ലു അര്‍ജുന്റെ പത്തൊന്‍പതാം ചിത്രമാണിത്. ചിത്രം ഹോളിവുഡ് ചിത്രമായ ഇന്‍വെന്‍ഷന്‍ ഓഫ് ലയിങ്ങിന്റെ അഡാപ്റ്റേഷന്‍ ആണ്. ജയറാം ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നിവേത പെതുരാജ്, തബു, സുശാന്ത്, നവദീപ്, സത്യരാജ്, സുനില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്‍ ഓഫ് സത്യമൂര്‍ത്തിക്കും ജുലായ്ക്കും ശേഷം അല്ലുവിന്റെയും, തിവിക്രത്തിന്റെയും ഒരുമിച്ചുള്ള മൂന്നാമത്തെ സിനിമയാണിത്. ചിത്രം ജനുവരി 12ന് പ്രദര്‍ശനത്തിന് എത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക