Image

താരപുത്രി സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാവുന്നു! വരന്‍ അര്‍ജുന്‍, വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്ത്

Published on 15 January, 2020
താരപുത്രി സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാവുന്നു! വരന്‍ അര്‍ജുന്‍, വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്ത്

നടി താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോക്, ഡബ്സ്മാഷ് വീഡിയോകളിലൂടെയാണ് സൗഭാഗ്യ ശ്രദ്ധിക്കപ്പെടുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ താരപുത്രി വിവാഹിതയാവാന്‍ പോവുകയാണ്. അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രം കണ്ടതോടെയാണ് ആരാധകര്‍ക്ക് സംശയം വന്നത്.


മുന്‍പും സൗഭാഗ്യയുടെ ഡബ്‌സ്മാഷ് വീഡിയോകളില്‍ അദ്ദേഹത്തെ കണ്ടിരുന്നതിനാല്‍ ആരാധകര്‍ക്ക് സംശയം വര്‍ദ്ധിച്ചു. എന്നാലത് തന്റെ ഭാവി ഭര്‍ത്താവാണെന്ന കാര്യം സ്ഥിരികരിച്ച്‌ കൊണ്ട് എത്തിയിരിക്കുകയാണ് സൗഭാഗ്യയിപ്പോള്‍. സോഷ്യല്‍ മീഡിയയിലുടെ തന്നെ വിവാഹനിശ്ചയ ചിത്രങ്ങളും പുറത്ത് വിട്ടിരിക്കുകയാണ്.


നേരത്തെ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വന്ന സൗഭാഗ്യയുടെ ചിത്രം അതിവേഗമാണ് തരംഗമായത്. ഇതിലൂടെ താരപുത്രിയുടെ വിവാഹത്തിനുള്ള സൂചനകളെല്ലാം നല്‍കിയിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന കാര്യം സൗഭാഗ്യ തന്നെ അറിയിച്ചിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ ഭാവി വരനായ അര്‍ജുന്‍ സോമശേഖറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ കൊണ്ടാണ് വിവാഹത്തെ കുറിച്ച്‌ താരപുത്രി ആരാധകരെ അറിയിച്ചത്.


ഒപ്പം സൗഭാഗ്യയുടെ അമ്മയും നടിയുമായ താരകല്യാണിനൊപ്പമുള്ള ഫോട്ടോയും ഉണ്ടായിരുന്നു. നന്ദി അമ്മേ... ഞാന്‍ ആഗ്രഹിച്ചത് എന്താണോ അതുപോലൊരാളെ കണ്ടെത്തി തന്നിരിക്കുകയാണെന്ന് പറഞ്ഞ് അമ്മയ്ക്ക് നന്ദിയും പറഞ്ഞിരിക്കുകയാണ് താരപുത്രിയിപ്പോള്‍. നിശ്ചയം കഴിഞ്ഞെങ്കിലും വിവാഹം എപ്പോഴാണെന്നുള്ള കാര്യത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങളില്ല. അധികം വൈകാതെ തന്നെ വിവാഹമുണ്ടെന്നാണ് അറിയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക