Image

34-ാം വിവാഹ വാര്‍ഷിക പോസ്റ്റുമായി എംജി ശ്രീകുമാര്‍

Published on 15 January, 2020
34-ാം വിവാഹ വാര്‍ഷിക പോസ്റ്റുമായി എംജി ശ്രീകുമാര്‍
മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ എം.ജി ശ്രീകുമാര്‍ തന്റെ 34-ാം വിവാഹ വാര്‍ഷികം കഴിഞ്ഞ ദിവസമാണ് ആഘോഷിച്ചത്. 'ഇന്ന് ഞങ്ങളുടെ വിവാഹവാര്‍ഷികമാണ്. നീണ്ട 34 വര്‍ഷങ്ങള്‍. ലവ് യു ഓള്‍' എന്ന കുറിപ്പോടെ ഭാര്യ ലേഖയ്‌ക്കൊപ്പമുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു കൊണ്ടാണ് ഈ സന്തോഷ വാര്‍ത്ത അദ്ദേഹം ആരാധകരെ അറിയിച്ചത്

1988-ല്‍ തിരുവനന്തപുരം തൈക്കാട് ധര്‍മശാസ്ത ക്ഷേത്രത്തില്‍ വച്ചാണ് എം.ജി.ശ്രീകുമാറും ലേഖയും ആദ്യമായി കണ്ടത്. സംഗീതക്കച്ചേരി വേദികളില്‍ വച്ച് വീണ്ടും കാണുകയും സൗഹൃദത്തിലാവുകയും ചെയ്തു. പിന്നീട് അത് പ്രണയത്തിലേക്ക് എത്തി. വിവാഹത്തിനു മുന്‍പ് ഏകദേശം 14 വര്‍ഷത്തോളം ലിവിംഗ് ടുഗെദര്‍ ആയിരുന്നു. അതിനു ശേഷം 2000ല്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരായി.

എം.ജി ശ്രീകുമാര്‍ പങ്കുവെച്ച ചിത്രം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിച്ചത്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ കണ്ടാല്‍ ശൈശവവിവാഹമാണോ ചെയ്തതെന്ന് സംശയിച്ചു പോകുമെന്നാണ് ഒരാളുടെ കമന്റ്. മുപ്പത്തിനാല് വര്‍ഷമായി എന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും പലരും കുറിച്ചു. 1984ല്‍ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ് എം.ജി ശ്രീകുമാര്‍ ചലച്ചിത്ര രംഗത്തെത്തിയത്.









Join WhatsApp News
VJ Kumr 2020-01-16 10:44:33

Is that a fake news? Because in the New stated/mentioned that:

(1) 1988 - First meeting
(2) 14 years lived together (before official marriage)
(3) 2000 marriage at Mukambika temple
(4) Today completed 34 years married life

Totally confused. Something wrong somewhere , right????

Example: 1988 plus 14 Yrs. == 2002, but married on 2000. How it match

Again : mentioned that : married on 2000 plus 34 years married life completed ;
means 2000 plus 34 : means: 2034 - but today is Jan. 14, 2020 ----what a fun, surprised?

Total mistakes/confusions. Sorry if am mistaken
and my wishes for the happy & bright married life ; live long together with
sincere happiness.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക