Image

വരനെ ആവിശ്യമുണ്ട്; ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

Published on 15 January, 2020
വരനെ ആവിശ്യമുണ്ട്; ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍


ദുല്‍ഖര്‍ സല്‍മാന്‍, കല്ല്യാണി പ്രിയദര്‍ശന്‍, ശോഭന, സുരേഷ് ഗോപി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

നവരാത്രി മഹോത്സവത്തിന് ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്ന ഒരു തമിഴ് ബ്രാഹ്മണ ഗൃഹമാണ് പശ്ചാത്തലം. കാര്‍ത്തിക് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.ഗാനത്തില്‍ സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍, കല്ല്യണി, കെ പി എസ് ലളിത എന്നിവര്‍ ഉണ്ട്. അരവിന്ദ് വേണുഗോപാലാണ് ചിത്രത്തില്‍ പാടി അഭിനയച്ചിരിക്കുന്നത്.

സന്തോഷ് വര്‍മയുടെ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫാണ് ഈണം നല്‍കുന്നത്. ദുല്‍ഖറാണ് ചിത്രത്തം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണിത്. ദുല്‍ഖറിന്റെ പ്രെഡക്ഷന്‍ കമ്പിനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ച് ഒരു ചിത്രത്തില്‍ എത്തുന്നത്. അനൂപ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ഹ്യൂമറിന് പ്രാധാന്യഗം നല്‍കുന്ന ചെന്നൈയില്‍ നടക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും എന്നാണ് അണിയറിയില്‍ നിന്ന് ലഭിക്കുന്ന വിവരം.









Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക