താരങ്ങളുടെ പ്രണയവും ബ്രേക്കപ്പുമൊക്കെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ലവ് സ്റ്റോറികളെക്കാലും പ്രേക്ഷക ശ്രദ്ധ ലഭിക്കുന്നത് ബ്രക്കപ്പ് കഥകള്‍ക്കാണ്. ഇപ്പോഴിത പ്രണയ തകര്‍ച്ചയെ കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് താരം അമിത് സാദ്. മോഡലും നടിയുമായ ഇന്നബെല് ഡാസില്വയുമായുള്ള പ്രണയത്തെ കുറിച്ചാണ് അമിത് വെളിപ്പെടുത്തിയിരിക്കുന്നത്. മുംബൈയ് മിററിനേടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തെ താരങ്ങളുടെ ബ്രേക്കപ്പിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു എന്നാല്‍ അമിത് ഇതിനെ കുറിച്ച് പ്രതികരിച്ചിരുന്നില്ല.
പ്രണയ തകര്‍ച്ചയെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്റെ പ്രണയം തകര്‍ന്നു എന്നത് സത്യമാണ്. ഇപ്പോള്‍ തന്നെ പൂര്‍ണ്ണമായും സിംഗിളാണ്. പ്രണത്തിലാവാന് താന്‍ തയ്യാറാണെന്നും താരം പറയുന്നു. ജിമ്മില്‍ വെച്ചാണ് അന്നയെ താന്‍ ആദ്യമായി കാണുന്നത്. സിനിമയ്ക്ക് വേണ്ടി ബോഡി വര്‍ക്കൗട്ട് ചെയ്യാനായി എത്തിയതായിരുന്നു അമിത്. ഒരു മത്സരത്തിനു വേണ്ടി ബോഡി ബില്‍ഡ് ചെയ്യാനായി എത്തിയതായിരുന്നു അന്നബെല്‍ അവിടെ എത്തിയത്. പിന്നീട് രാം ഗോപാല്‍ വര്‍മ്മയുടെ സര്‍കാര്‍ 3 ലും ഇവര്‍ ഒരുമിച്ചെത്തിയിരുന്നു.
പ്രണയബന്ധത്തില്‍ ഇരുവരും സീരിയസ് ആയിരുന്നു. എന്നാല്‍ ഒന്നിച്ചു പോകാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെയാണ് വേര്‍പിരിയുകയായിരുന്നു. എന്നാല്‍ ഇപ്പോഴും താരങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നും അടുത്തവൃത്തങ്ങള്‍ പറയുന്നുണ്ട്. 2018 ലാണ് അമിത് - അന്നബെല്‍ പ്രണയം വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഇവര്‍ ഒരുമിച്ചുള്ള നിരവധി ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ബ്രേക്കപ്പായതിനെ തുടര്‍ന്ന് ഈ ചിത്രങ്ങളൊക്കെ അമിത സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് നീക്കം ചെയ്തിരുന്നു.