ശശീന്ദ്രന്‍ മന്ത്രിയായി തുടരും; പീതാംബരന്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍
Published on 16 January, 2020
മുംബൈ : എ.െക.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് എന്‍സിപി നേതൃത്വം. എന്‍സിപി സംസ്ഥാന അധ്യക്ഷനായി ടി.പി.പീതാംബരനെ നിയമിച്ചു. നിലവില്‍ താല്‍ക്കാലിക അധ്യക്ഷനാണ്. മുംബൈയില്‍ കേന്ദ്രനേതൃത്വം വിളിച്ച യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍.
നിലവിലെ സാഹചര്യത്തില്‍ മന്ത്രിയെ മാറ്റുന്നത് പാര്‍ട്ടിയ്ക്ക് ഗുണകരമാകില്ല എന്ന വിലയിരുത്തലിലാണ് എ.കെ ശശീന്ദ്രന്‍ തുടരട്ടെ എന്ന തീരുമാനമെടുത്തത്. എംഎല്‍എയായി തുടരുന്നതില്‍ തൃപ്തനാണെന്നു മാണി സി.കാപ്പന്‍ യോഗത്തില്‍ അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് എട്ടംഗ കോര്‍ കമ്മിറ്റിയെയും നിയോഗിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല