Image

അബുദാബിയില്‍ വാഹനാപകടം; ആറ് മരണം

Published on 16 January, 2020
അബുദാബിയില്‍ വാഹനാപകടം; ആറ് മരണം

അബുദാബി: ബസും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറു പേര്‍ മരിച്ചു. വ്യാഴാഴ്ച അല്‍റാഹ ബീച്ച് സ്ട്രീറ്റിനു സമീപം ഷെയ്ഖ് സെയ്ദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ രാവിലെ 6.30നായിരുന്നു അപകടം. സംഭവത്തില്‍ 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരിലേറെയും ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യക്കാരാണെന്ന് പോലീസ് പറഞ്ഞു.

റണ്‍വേ തെറ്റിച്ച വെള്ള നിറത്തിലുള്ള സെഡാന്‍ കാറിനെ മറികടക്കുന്നതിനിടയില്‍ പിന്നാലെ വന്ന ട്രക്ക് വേഗത കുറച്ചതിനെതുടര്‍ന്ന് പിന്നാലെ വന്ന മറ്റൊരു ട്രക്കിന്റെ പിന്നില്‍ ഇടിച്ചാണ് അപകടം എന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. മൃതദേഹങ്ങളും പരിക്കേറ്റവരെയും വിവിധ ആശുപത്രികളിലേക്കു മാറ്റി.

അപകടത്തെ തുടര്‍ന്നു ഈ റോഡിലൂടെയുള്ള ഗതാഗതം മണിക്കൂറിലേറെ സ്തംഭിച്ചു. രാവിലെ ജോലിക്ക് പോകുന്ന സമയമായതിനാല്‍ പലരും ഗതാഗതക്കുരുക്കില്‍ കുടുങ്ങി. യാത്രക്കാര്‍ മറ്റു റോഡുകളെ ആശ്രയിച്ചതോടെ ബദല്‍റോഡുകളെല്ലാം ഗതാഗതക്കുരുക്കിലമര്‍ന്നു. ഖലീജ് അല്‍ അറബ് സ്ട്രീറ്റു വഴി ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് ഭാഗത്തേക്കു ഗതാഗതം തിരിച്ചുവിടുകയായിരുന്നു. ദ്രുതകര്‍മസേനയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 8.55ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു.ഗതാഗത നിയമം പാലിച്ചും വേഗം കുറച്ചും ജാഗ്രതയോടെ വാഹനമോടിക്കണമെന്നും ഒരാളുടെ അശ്രദ്ധയ്ക്ക് നിരപരാധികളുടെ ജീവനാണ് വിലകൊടുക്കേണ്ടിവരുന്നതെന്നും പോലീസ് മേധാവി ലഫ്റ്റനന്റ് കേണല്‍ മുഹമ്മദ് അല്‍ ഹോസാനി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക