Image

പൗരത്വ നിയമ ഭേദഗതി: സമര രംഗത്തുള്ളവര്‍ക്ക് ബഹറിന്‍ മേലാറ്റൂര്‍ കൂട്ടായ്മയുടെ ഐക്യദാര്‍ഢ്യം

Published on 16 January, 2020
പൗരത്വ നിയമ ഭേദഗതി: സമര രംഗത്തുള്ളവര്‍ക്ക് ബഹറിന്‍ മേലാറ്റൂര്‍ കൂട്ടായ്മയുടെ ഐക്യദാര്‍ഢ്യം


മനാമ: വിവാദമായ പൗരത്വ നിയമ ഭേദഗതിക്കെതിക്കെതിരെ നാട്ടില്‍ നടക്കുന്ന സമരങ്ങള്‍ക്ക് ബഹറിനിലെ മേലാറ്റൂര്‍ കൂട്ടായ്മ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സല്‍മാബാദില്‍ നടന്ന കൂട്ടായ്മ യോഗത്തില്‍ പ്രധാന പ്രവര്‍ത്തകര്‍ പ്ലക്കാഡുകള്‍ ഉയര്‍ത്തിയാണ് ഐക്യദാര്‍ഢ്യവും തങ്ങളുടെ പ്രതിഷേധവും അറിയിച്ചത്. യോഗത്തില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും നടന്നു.

മേലാറ്റൂരിനും പരിസര പ്രദേശങ്ങളിലുമുള്ള കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി 2020 മേയ് അവസാന വാരം ഒരു കണ്‍വന്‍ഷന്‍ വിളിച്ച് ചേര്‍ത്ത് വിപുലമായ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

പ്രവാസം അവസാനിച്ച് നാട്ടിലേക്ക് തിരിക്കുന്ന വാപ്പു ഉച്ചാരക്കടവിന് യാത്രയപ്പു നല്‍കാനും ജോലി അറിയിപ്പുകളുള്‍പ്പെടെ ഗ്രൂപ്പ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും സഹായകമാകുന്ന വിവിധ കാര്യങ്ങള്‍ കൂട്ടായ്മക്ക് കീഴില്‍ ചെയ്യാനും യോഗത്തില്‍ ധാരണയായി.

യോഗം. ഉബൈദുള്ള റഹ് മാനി കൊന്പംകല്ല് ഉദ്ഘാടനം ചെയ്തു. കോ-ഓര്‍ഡിനേറ്റര്‍മാരായ ഫൈസല്‍ എടപ്പറ്റ, അഫ്‌സല്‍ മേലാറ്റൂര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. സത്താര്‍, ഫാസില്‍ പുത്തന്‍കുളം, ജിസാന്‍ ചോലക്കുളം, സുഹൈല്‍ എടപ്പറ്റ, സാലിഹ് കല്ലാംപാറ ഏപ്പിക്കാട്, ഫിറോസ് കല്ലാംപാറ ഏപ്പിക്കാട്, ഉവൈസ് എടയാറ്റുര്‍, റസാഖ് മൂനാടി, അഷ്റഫ് മൂനാടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക