Image

ഓറഞ്ച് സാരിയും മഞ്ഞ സ്ലീവ് ലെസ് ബ്ലൗസും വൈറ്റ് ഷൂസും: ഇത് പൂര്‍ണിമ മോഡല്‍

Published on 16 January, 2020
ഓറഞ്ച് സാരിയും മഞ്ഞ സ്ലീവ് ലെസ് ബ്ലൗസും വൈറ്റ് ഷൂസും: ഇത് പൂര്‍ണിമ മോഡല്‍
പൊതുവേദികളില്‍ മറ്റുള്ളവരില്‍ നിന്ന് എപ്പോഴും വ്യത്യസ്തയാണ് നടിയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്ത്. തന്റെ ഓരോ അപ്പിയറന്‍സും വ്യത്യസ്തമാക്കാന്‍ പൂര്‍ണിമ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സെലിബ്രിറ്റികളില്‍ പലരും ഇന്ന് പൂര്‍ണിമയുടെ കൈയ്യൊപ്പ് ചാര്‍ത്തിയ വസ്ത്രവുമായാണ് എത്തുന്നത്. ഇപ്പോള്‍ വീണ്ടും തന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് പൂര്‍ണിമ

ഓറഞ്ച് നിറത്തിലുളള ഷിഫോണ്‍ സാരിയും മഞ്ഞ സ്ലീവ് ലെസ് ബ്ലൗസും ഒപ്പം വൈറ്റ് ഷൂസും ധരിച്ചു കൊണ്ടുള്ള പൂര്‍ണിമയുടെ ലുക്കാണ് ഏവരേയും ഞെട്ടിച്ചത്. രണ്ട് ഭാഗത്തും തലമുടി പിന്‍ ചെയ്തിട്ടുണ്ട്. വലിയ കമ്മലുകളാണ് ഹൈലൈറ്റ്. ഇന്‍സ്റ്റാഗ്രാമിലാണ് പൂര്‍ണിമ ചിത്രങ്ങള്‍ പങ്കുവെച്ചത്. വിവാഹ ശേഷം അഭിനയത്തില്‍ ചെറിയ ഇടവേളയെടുത്തെങ്കിലും പൂര്‍ണ്ണിമയുടെ പ്രാണ എന്ന ഡിസൈനര്‍ ബ്യുട്ടീക്ക് വളരെ വിജയകരമായി പോകുകയാണ്. വൈറസ് എത്ര ചിത്രത്തിലൂടെ പൂര്‍ണിമ അഭിനയജീവിതത്തിലേക്ക് ഒരു തിരിച്ചു വരവും നടത്തിയിരുന്നു





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക