Image

ജയിലിലെ ആക്രമണം: ആനന്ദ് ജോണ്‍ ജയില്‍ അധിക്രുതര്‍ക്ക് എതിരെ ഹര്‍ജി ഫയല്‍ ചെയ്തു

Published on 16 January, 2020
ജയിലിലെ ആക്രമണം: ആനന്ദ് ജോണ്‍ ജയില്‍ അധിക്രുതര്‍ക്ക് എതിരെ ഹര്‍ജി ഫയല്‍ ചെയ്തു
സാന്‍ ഡിയേഗോ, കാലിഫോര്‍ണിയ: ജയിലില്‍ തനിക്കു സംരക്ഷണം നല്‍കുന്നതില്‍ അധിക്രുതര്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണ്‍ അല്ക്‌സാണ്ടര്‍ കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷന്‍സിനെതിരെയും ജയില്‍ അധിക്രുതര്‍ക്ക് എതിരെയും ഹര്‍ജി ഫയല്‍ ചെയ്തു.

12 വര്‍ഷമായി ജയിലില്‍ കഴിയുന്ന ആനന്ദ് ജോണ്‍ ഇപ്പോള്‍ ആര്‍.ജെ. ഡൊണോവന്‍ സ്റ്റേറ്റ് പ്രിസണിലാണ്. പീഡന കേസില്‍ ശിക്ഷ 59 വര്‍ഷത്തേക്കായിരുന്നു.

തനിക്കു സുരക്ഷിതത്വം നല്‍കുന്നതിനും മതിയായ വൈദ്യസഹായം നല്‍കുന്നതിലും അധിക്രുതര്‍പരാജയപ്പെട്ടുവെന്ന്ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

2019 മെയ് 18 ന് ഫോണ്‍ വിളിക്കാന്‍ കാത്തിരിക്കുന്നതിനിടെ മറ്റൊരു തടവുകാരന്‍ ആനദിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.മുഖത്ത് ഒന്നിലധികം തവണ കുത്തുകയും നിലത്ത് അടിക്കുകയും ചെയ്തു.

മുഖത്ത് അഞ്ച് ഒടിവുകളുണ്ടായി. മൂക്കിനും കണ്ണിനും ഗുരുതരമായി പരുക്കേറ്റു. കാഴ്ചക്കും ശ്വസനത്തിനും സ്ഥിരമായ കുഴപ്പം ഉണ്ടായി.ഇവയെല്ലാം അനുഭവിച്ചതു മൂലം കടുത്ത മാനസിക ആഘാതവും സംഭവിച്ചുവെന്നു ഹര്‍ജിയില്‍ പറയുന്നു.

പരുക്കേറ്റ ആനന്ദിന്റെ ചികില്‍സാ കാര്യത്തില്‍ജയില്‍ വാര്‍ഡന്‍ മാര്‍ക്കസ് പോളാര്‍ഡുംമുന്‍ വാര്‍ഡന്‍ഡനിയല്‍ പരമോയും വീഴ്ച വരുത്തിയതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഗുരുതരമായ പരുക്കേറ്റിട്ടും അവര്‍ അത് കണക്കിലെടുത്തില്ല. ഹര്‍ജിയില്‍ ഇരുവരും എതിര്‍ കക്ഷികളാണ്.

ജൂറി മുന്‍പാകെ ഹര്‍ജി വിചാരണ ചെയ്യണമെന്നു ആനന്ദ് ആവശ്യപ്പെടുന്നു. നഷ്ടപരിഹാര തുക എത്ര എന്നു പറഞ്ഞിട്ടില്ല.

ആനന്ദിനെ ആക്രമിച്ചയാള്‍ക്കെതിരെ കേസെടുത്തിട്ടില്ല.

ഫാഷന്‍ രംഗത്ത് കത്തി നില്‍ക്കുമ്പോഴാണു ആനന്ദ് ജയിലിലാകുന്നത്. 'അമേരിക്കയുടെ നെക്സ്റ്റ് ടോപ്പ് മോഡലില്‍' ഫീച്ചര്‍ ചെയ്തിട്ടുണ്ട്. കൂടാതെ ന്യൂസ് വീക്കും ആനന്ദിനെഭാവി വാഗ്ദാനമായി ഫീച്ചര്‍ ചെയ്തു.

എന്നാല്‍ ഏതാനും സ്ത്രീകള്‍ ആനന്ദിനെതിരെ ആരോപണവുമായി രംഗത്തു വന്നതോടെ ആനന്ദ് അറസ്റ്റിലായി.

ലോസ് ഏഞ്ചല്‍സിലെ വിചാരണയെത്തുടര്‍ന്ന് ഒരു ബലാത്സംഗ കേസിലും മറ്റ് 15 കേസുകളിലും അദ്ദേഹം ശിക്ഷിക്കപ്പെട്ടു. പല നഗരങ്ങളിലുള്ള പല ചാര്‍ജുകളൂം പിന്നീട് ഉപേക്ഷിക്കപ്പെട്ടു.

താന്‍ നിരപരാധി ആണെന്ന നിലപാടില്‍ ആനന്ദ് എക്കാലവും ഉറച്ചു നിന്നു. ഫാഷന്‍ രംഗത്തെ ശത്രുക്കളും വിരോധമുള്ള സ്ത്രീകളും ചേര്‍ന്നു തന്നെ കുടുക്കുകയായിരുന്നുവെന്നു ആനന്ദ് കരുതുന്നു.

കേസന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും വിചാരണയില്‍ പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും പല പിഴവുകളുമുണ്ടായി. എന്നിട്ടും കനത്ത ശിക്ഷയാണു ജഡ്ജി നല്കിയത്.

തെറ്റായി ശിക്ഷിക്കപ്പെട്ട തടവുകാരെ മോചിപ്പിക്കാന്‍ ശ്രമിക്കുന്ന സംഘടന അമേരിക്കന്‍ ജസ്റ്റിസ് അലയന്‍സ് ആനന്ദിനു വേണ്ടി ഫെഡറല്‍ കോടതിയില്‍ ഒരു അമിക്കസ് ബ്രീഫ് സമര്‍പ്പിച്ചിട്ടുണ്ട്.

അതില്‍ അവര്‍ എഴുതി, 'അലക്‌സാണ്ടറെ ലക്ഷ്യമിട്ടത് അസംതൃപ്തരായ ബിസിനസ്സ് പങ്കാളികളുടെയും ചില മുന്‍ കാമുകിമാരുടെയും ഒത്തുചേരലാണ്. പണത്തിനു വേണ്ടിയും പ്രതികാരത്തിനു വേണ്ടിയും അവര്‍ ഒത്തു കൂടുകയായിരുന്നു.'
Join WhatsApp News
keep hope alive 2020-01-16 19:32:59
ഒരു  ഒരു ട്രംപ് സപ്പോർട്ടർ ആയിരുന്നെങ്കിൽ കുറെ മലയാളികളും അയാൾക്ക് വോട്ടു ചെയ്ത കൃസ്തായനികളും കൂടി നിങ്ങളെ പുറത്തിറക്കുമായിരുന്നു. ഇരുപത് സ്ത്രീകളെ പീഡിപ്പിച്ചാലും അവർക്ക് പ്രശനമല്ല.  'ഏഴ് എഴുപത് വട്ടം അവർ ക്ഷമിക്കും' 491 മത്തെ തെറ്റ്മാത്രം അവർക്ക് പൊറുക്കാനാവില്ല 
josecheripuram 2020-01-16 19:38:11
The victim of an organised crime.The justice system in America is not at all fool proof.How many innocent victims are convicted.The prosecution some how want to convict the accused.We have seen so many cases after many years,acquitted,If a person was wrongly Jailed,the entire team has to the compensation.
josecheripuram 2020-01-16 20:38:54
We have Powerful Malayalee attorney's,Not only that Anand is the Nephew of Yesdas.
Jack Daniel 2020-01-16 23:01:13
What crap Yesudas can do? He will probably stay away from him. He is an arrogant, selfish, and money-minded Gandharva 
Anthappan 2020-01-16 23:22:48
Exonerations of Innocent Men and Women
156 individuals have been exonerated from death row--that is, found to be innocent and released - since 1973. In other words, for every 10 people who have been executed since the death penalty was reinstated in the U.S., one person has been set free. Some of the white people rape and kill and then accuse black people of committing it.  Many police officers try to hide real proof and help the killers.   No substantive physical evidence connected any of the five teenagers to the rape scene, but each was convicted in 1990 of related assault and other charges. Subsequently known as the Central Park Five, they received stiff sentences ranging from 5 to 15 years.  Trump spent $85000. 00 for an ad. in NY times to prosecute them and lock them up in jail. 'When They See Us' (Netflix. 23 million watched) is based on events of April 19, 1989, Central Park jogger case and explores the lives of the five suspects who were prosecuted on charges related to the sexual assault of a female victim, and of their families.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക