ഹൂസ്റ്റണ്‍: മാനന്തവാടി ആറാട്ടുതറ പാക്കാനിക്കുഴിയില്‍ പരേതനായ ജോര്‍ജ് വര്‍ഗീസിന്റെ ഭാര്യയും ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകാംഗം മാത്യു വര്‍ഗീസിന്റെ (വില്‍സണ്‍) മാതാവുമായ അന്നമ്മ വര്‍ഗീസ് (81 വയസ്സ്) മാനന്തവാടിയില്‍ നിര്യാതയായി. പരേത റാന്നി അയിരൂര്‍ കുന്നിലെത്തു കുടുംബാംഗമാണ്.
മക്കള്‍: സണ്ണി, വില്‍സണ്‍ (ഹൂസ്റ്റണ്‍), ജോസ്, സജി (ബഹ്റിന്), ജോളി, മനോജ്, ബെന്നി.
മരുമക്കള്‍: ഗ്രേസി, മേരി (ഹൂസ്റ്റണ്‍), ഷീന, ഷൈനി (ബഹ്റിന്), ജോണി, ജോമി, ജിന്‍സി .
സംസ്കാരശുശ്രൂഷകള്‍ ജനുവരി 18 നു ശനിയാഴ്ച രാവിലെ 10 മണിക്ക് മാനന്തവാടി മാര്‍ത്തോമാ കോണ്‍ഗ്രിഗേഷനില്‍ വച്ച് നടത്തപെടുന്നതും തുടര്‍ന്ന് വയനാട് പെരിയ ശാലേം മാര്‍ത്തോമാ ദേവാലയ സെമിത്തേരിയില്‍ സംസ്കരിക്കുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസ് - 9947423291 (ഇന്ത്യ)
വില്‍സണ്‍ - 832 771 4723 (വാട്സ്ആപ്)