ന്യൂഡല്‍ഹി: ജയില്‍മോചിതനായ ഭീം ആര്‍മി ചന്ദ്രശേഖര്‍ ആസാദ് വീണ്ടും ഡല്‍ഹി ജമാമസ്ജിദിലെത്തി. ഡിസംബര്‍ 20ന് പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിന്‍െറ ഭാഗമായി ജമാമസ്ജിദില്‍ പ്രക്ഷോഭം നയിച്ചിനെ തുടര്‍ന്നാണ് ആസാദ് അറസ്റ്റിലായത്.കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് ആസാദ് ജയില്‍മോചിതനായത്. ജുമുഅ നമസ്കാരം കഴിഞ്ഞ സമയത്ത് ഭരണഘടനയുമായി ജമാമസ്ജിദില്‍ എത്തിയ ആസാദ് ഭരണഘടനാ വാചകങ്ങള്‍ വായിച്ചു.
ഭരണഘടനയുടെ കോപ്പികളും അദ്ദേഹം വിതരണം ചെയ്തു. ഭരണഘടന അനുശാസിക്കുന്ന വഴിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടം തുടരുമെന്നും ആസാദ് പ്രഖ്യാപിച്ചു. കരിനിയമം പിന്‍വലിക്കും വരെ സമരം തുടരും.