Image

ഫൊക്കാന യൂത്ത് കണ്‍വന്‍ഷന്‍ വിജയിപ്പിക്കും

പി.പി.ചെറിയാന്‍ Published on 11 July, 2011
ഫൊക്കാന യൂത്ത് കണ്‍വന്‍ഷന്‍ വിജയിപ്പിക്കും
ഡാളസ് : ഓഗസ്റ്റ് 5,6,7 തീയ്യതികളില്‍ ഡാളസ് റാഡിസണ്‍ ഹോട്ടലില്‍ (11350 LBJ Freeway Jupiter ) വെച്ച് നടക്കുന്ന ഫൊക്കാന യൂത്ത് കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിന് ജൂലായ് 9 വൈകീട്ട് ശനിയാഴ്ച്ച മസ്‌കിറ്റിലുള്ള കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പ്രസിഡന്റ് മാത്യു കോശി അദ്ധ്യക്ഷത വഹിചിചു. കള്‍ച്ചറല്‍ സെമിനാര്‍ , മോട്ടിവേഷനല്‍ സ്പീച്ച്, വിവിധ കലാമത്സരങ്ങള്‍ , തുടങ്ങിയ പരിപാടികളില്‍ കൂടുതല്‍ യുവജനങ്ങളെ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് എല്ലാവരുടേയും സഹകരണം പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ ഐവര്‍ഗ്ഗീസ് യൂത്ത് കണ്‍വന്‍ഷന്റെ ഒരുക്കളെ കുറിച്ചു വിശദീകരിച്ചു. സെക്രട്ടറി ഹരിദാസ് തങ്കപ്പന്‍ നന്ദി രേഖപ്പെടുത്തി.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്

ബെന്‍സി ബോബന്‍ ,ഡാളസ്- 214 334 1633
മെല്‍വിന്‍ എബ്രഹാം, ഹൂസ്റ്റണ്‍ -281 948 0792
അനു ജോസഫ്, ന്യൂയോര്‍ക്ക് - 201 376 0816
അരുണ്‍ സൈമണ്‍ , ചിക്കാഗോ - 847 454 5027
ഷിബു ശാമുവേല്‍ , വാഷിംഗ്ടണ്‍ - 301 346 6133

ഡാളസ് കേരള അസ്സോസിയേഷനാണ് ഈ വര്‍ഷത്തെ യൂത്ത് കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിക്കുന്നത്.
ഫൊക്കാന യൂത്ത് കണ്‍വന്‍ഷന്‍ വിജയിപ്പിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക