Image

സ്റ്റിങ് ഓപ്പറേഷനുമായി ദീപികയും സംഘവും, ഒരു രേഖയും നല്‍കാതെ ലഭിച്ചത് 24 കുപ്പി ആസിഡ്

Published on 17 January, 2020
സ്റ്റിങ് ഓപ്പറേഷനുമായി ദീപികയും സംഘവും, ഒരു രേഖയും നല്‍കാതെ ലഭിച്ചത് 24 കുപ്പി ആസിഡ്
ആസിഡ് വില്‍പ്പന സംബന്ധിച്ച നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ ഛപാക് ടീം ദീപിക പദുകോണിന്റെ നേതൃത്വത്തില്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷന്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഒരു രേഖയും നല്‍കാതെ തന്നെ പലചരക്ക് കടകളില്‍ പോലും ആസിഡ് ലഭ്യമാകുന്നു എന്നതാണ് സംഘത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഒളിക്യാമറ ദൃശ്യങ്ങള്‍ സംഘം പുറത്ത് വിട്ടു.

പ്ലംബര്‍ വ്യവസായി, വിദ്യാര്‍ത്ഥി, മദ്യപാനി, വീട്ടമ്മ, ഗുണ്ട എന്നിങ്ങനെ വിവിധ രൂപത്തില്‍ മുംബൈയിലെ വിവിധ കടകളില്‍ ആസിഡ് തേടി ഛപാക് സംഘമെത്തി. ഒളിക്യാമറയില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. ഒരു രേഖയും നല്‍കാതെ 24 കുപ്പി ആസിഡ് ആണ് വിവിധ കടകളില്‍ നിന്നും സംഘം വാങ്ങിയത്.

സുപ്രീംകോടതി പുറത്തിറക്കിയ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് രാജ്യത്ത് ആസിഡ് വില്‍പന നടക്കുന്നതെന്നാണ് ഈ സ്റ്റിങ് ഓപ്പറേഷനില്‍ നിന്ന് വ്യക്തമായത്. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ആസിഡ് നല്‍കരുത്, എന്തിനാണ് ആസിഡ് എന്ന് ചോദിച്ച് വ്യക്തി വിവര രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ ആസിഡ് നല്‍കാവൂ, ആസിഡ് വില്‍പന സംബന്ധിച്ച് പോലീസിനെ അറിയിക്കണം എന്നിങ്ങനെയുള്ള കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ 2013ലാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. എന്നാല്‍ നിയമങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് ഛപാക് സംഘത്തിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. ആസിഡ് വാങ്ങരുത്, വില്‍ക്കരുത് എന്ന പേരില്‍ ഛപാക് സംഘം സ്റ്റിങ് ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക