Image

സോഷ്യല്‍ സോഷ്യല്‍ മീഡിയ വഴി നടക്കുന്ന നിരൂപണ പ്രവണത സിനിമകളെ തകര്‍ക്കുന്നു; സിദ്ദിഖ്

Published on 19 January, 2020
സോഷ്യല്‍ സോഷ്യല്‍ മീഡിയ വഴി നടക്കുന്ന നിരൂപണ പ്രവണത സിനിമകളെ തകര്‍ക്കുന്നു; സിദ്ദിഖ്

പുതുതായി ഇറങ്ങുന്ന സിനിമകളെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നടക്കുന്നുവെന്ന് സംവിധായകന്‍ സിദ്ദിഖ്. സ്വന്തമായുണ്ടാക്കി പുറത്തുവിടുന്ന സിനിമാ നിരൂപണങ്ങളിലൂടെ പണമുണ്ടാക്കാനുള്ള ശ്രമങ്ങളും ചിലര്‍ നടത്തുന്നുവെന്ന് സിദ്ദിഖ് ദോഹയില്‍ പറഞ്ഞു.


മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിന്‍റെ ജി.സി.സി റിലീസിങിന്‍റെ ഭാഗമായാണ് സംവിധായകന്‍ സിദ്ദിഖും നടന്‍ സിദ്ദിഖും ദോഹയിലെത്തിയത്. സോഷ്യല്‍ മീഡിയയില്‍ വര്‍ധിച്ചുവരുന്ന നിരൂപണ പ്രവണത സിനിമാ വ്യവസായത്തെ തകര്‍ക്കാനെ ഉപകരിക്കൂവെന്ന് സംവിധായകന്‍ സിദ്ദിഖ് പറഞ്ഞു. ഇത്തരം പ്രവണതകളെ നിയമം വഴി തടയല്‍ എളുപ്പമല്ലാത്തതിനാല്‍ പ്രേക്ഷകരുടെ പിന്തുണകൊണ്ട് മാത്രമേ ഇതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.


ജി.സി.സി രാജ്യങ്ങളിലെ റിലീസിങ് പുതുതായിറങ്ങുന്ന സിനിമകളുടെ സാമ്ബത്തിക വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് സംവിധായകന്‍ സിദ്ദിഖ് വ്യക്തമാക്കി. ഹാസ്യം തീര്‍ന്നതിനാലല്ല മറിച്ച്‌ ഒരു ചേഞ്ചിന് വേണ്ടിയാണ് ആക്ഷനിലേക്ക് മാറിയതെന്നും സിദ്ദിഖ് പറഞ്ഞു. പൌരത്വ നിയമ ഭേദഗതിയെ കേരളം ഒറ്റക്കെട്ടായാണ് എതിര്‍ക്കുന്നതെന്നും സമരങ്ങള്‍ സിനിമാ വ്യവസായത്തെ ബാധിച്ചിട്ടില്ലെന്നും സിദ്ദിഖ് ദോഹയില്‍ പറഞ്ഞു.

അതേസമയം, എല്ലാ വിഷയത്തിലും എല്ലാവരും പ്രതികരിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് ജനാധിപത്യപരമല്ലെന്നായിരുന്നു നടന്‍ സിദ്ദിഖിന്‍റെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക