Image

ചിക്കാഗോയില്‍ 55,000 ഡ്രൈവിങ് ലൈസന്‍സുകള്‍ തിരിച്ചുനല്‍കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പു വച്ചു

പി.പി. ചെറിയാന്‍ Published on 19 January, 2020
ചിക്കാഗോയില്‍ 55,000 ഡ്രൈവിങ് ലൈസന്‍സുകള്‍ തിരിച്ചുനല്‍കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പു വച്ചു
ചിക്കാഗോ: പാക്കിങ് ടിക്കറ്റ് ഫൈന്‍ അടയ്ക്കാത്തതിന്റെ പേരില്‍ കാന്‍സല്‍ ചെയ്ത 55,000ത്തില്‍ അധികം െ്രെഡവിങ് ലൈസന്‍സുകള്‍ തിരിച്ചു നല്‍കുന്നതിനുള്ള ഉത്തരവില്‍ ഇല്ലിനോയ് ഗവര്‍ണര്‍ ജെ.ബി.പ്രിറ്റ്‌സ്ക്കര്‍ ജനുവരി 17ന് ഒപ്പുവച്ചു.ഓരോ വര്‍ഷവും ആയിരക്കണക്കിനു െ്രെഡവിങ് ലൈസന്‍സുകളാണ് ഇതിന്റെ പേരില്‍ റദ്ദു ചെയ്യപ്പെടുന്നത്. ഇന്നു മുതല്‍ ഈ പ്രാക്ടീസ് അവസാനിപ്പിക്കുവാനാണു തീരുമാനമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ദാരിദ്ര രേഖക്കു താഴെ കഴിയുന്നവര്‍ക്ക് അവരുെട കുടുംബത്തിനാവശ്യമായ മരുന്നോ ഭക്ഷണമോ വാങ്ങുന്നതിനുള്ള പണം ഈ ആവശ്യത്തിന് ഉപയോഗിക്കേണ്ടി വരുന്ന ദുരവസ്ഥ ആവര്‍ത്തിക്കുകയാണെന്നു ഗവര്‍ണര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പാര്‍ക്കിങ് ടിക്കറ്റ് ഫൈന്‍ ഉള്‍പ്പെടെ ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ക്കു ഫൈന്‍ അടയ്‌ക്കേണ്ടി വരില്ലെന്നും പുതിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാമറ ടിക്കറ്റ് ഫൈന്‍ അടയ്ക്കാത്തതിന്റെ പേരില്‍ !െ്രെഡവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തവര്‍ക്ക് ലൈസന്‍സ് തിരിച്ചു നല്‍കുന്നതിനുള്ള നിയമനിര്‍മാണം ഉടനെ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, ഇതൊരു നല്ല നിര്‍ദേശമാണെന്നും വിവിധ വശങ്ങള്‍ പഠിച്ചതിനു ശേഷം ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഇല്ലിനോയ് സംസ്ഥാനത്തെ ഗവര്‍ണര്‍ സ്വീകരിച്ച നടപടി പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്.

ചിക്കാഗോയില്‍ 55,000 ഡ്രൈവിങ് ലൈസന്‍സുകള്‍ തിരിച്ചുനല്‍കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പു വച്ചുചിക്കാഗോയില്‍ 55,000 ഡ്രൈവിങ് ലൈസന്‍സുകള്‍ തിരിച്ചുനല്‍കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പു വച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക