Image

പുനരുപയോഗിക്കാവുന്ന പ്‌ളാസ്റ്റിക്കില്‍ വന്‍ നിക്ഷേപം നടത്താന്‍ നെസ്റ്റ്‌ലെ

Published on 19 January, 2020
പുനരുപയോഗിക്കാവുന്ന പ്‌ളാസ്റ്റിക്കില്‍ വന്‍ നിക്ഷേപം നടത്താന്‍ നെസ്റ്റ്‌ലെ

ബേണ്‍: സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭക്ഷ്യോല്‍പാദന കമ്പനി നെസ്റ്റിലെ പുനരുപയോഗിക്കാവുന്ന പ്‌ളാസ്‌ററിക്കിന്റെ മേഖലയില്‍ രണ്ടു ബില്യന്‍ സ്വിസ് ഫ്രാങ്ക് നിക്ഷേപം നടത്താന്‍ തീരുമാനിച്ചു. വിര്‍ജിന്‍ പ്‌ളാസ്റ്റിക്കിനു ബദല്‍ സംവിധാനം കണ്ടെത്തുകയാണ് ലക്ഷ്യം.

പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പുനരുപയോഗിക്കാവുന്നവയാക്കി മാറ്റുക എന്നതാണ് കന്പനിയുടെ ലക്ഷ്യം. 2025നുള്ളില്‍ ഇതിനുള്ള ലാഭകരമായ മാര്‍ഗം കണ്ടെത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

റീസൈക്ലിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കന്പനികളില്‍ 250 മില്യന്‍ ഫ്രാങ്കിന്റെ നിക്ഷേപം നടത്താനും നെസ്റ്റ്‌ലെ തീരുമാനിച്ചു കഴിഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക