Image

സ്ഥിരം സിനഡിന്റെ അടിയന്തര യോഗം വിളിക്കണമെന്ന് സഭയിലെ ഒരു വിഭാഗം വൈദികര്‍

Published on 20 January, 2020
സ്ഥിരം സിനഡിന്റെ അടിയന്തര യോഗം വിളിക്കണമെന്ന് സഭയിലെ ഒരു വിഭാഗം വൈദികര്‍
കൊച്ചി: പൗരത്വ ഭേദഗതി നിയമം, ലൗ ജിഹാദ് വിഷയങ്ങളില്‍  ചര്‍ച്ച ചെയ്യാന്‍ സ്ഥിരം സിനഡിന്റെ അടിയന്തര യോഗം വിളിക്കണമെന്ന് സഭയിലെ ഒരു വിഭാഗം വൈദികര്‍ 

പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് സഭക്ക് കൃത്യമായ നിലപാടില്ല. ആശയകുഴപ്പവും ആശങ്കയും നിലനില്‍ക്കുന്നു. നിയമത്തിനെതിരെ പ്രമേയം പാസാക്കി പ്രധാനമന്ത്രിക്ക് അയക്കണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു.

പൗരത്വ പ്രശ്‌നത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് ഫാദര്‍ ജോസ് വൈലിക്കോടത്ത് വ്യക്തമാക്കി. സഭാ സിനഡ് പൗരത്വ പ്രശ്‌നത്തെ അവഗണിച്ചു. ഭരണഘടനയെ നശിപ്പിക്കുന്ന നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടേണ്ടിയിരുന്നു. പ്രശ്‌നമല്ലാത്ത ലവ് ജിഹാദ് ആണ് സഭ ഉയര്‍ത്തി കൊണ്ടു വരുന്നതെന്നും ഫാ. ജോസ് ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് മെത്രാന്‍ സിനഡ് ആണ് കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയത്. ഇതേതുടര്‍ന്ന് സഭയുടെ മുഖപത്രമായ സത്യദീപത്തില്‍ മെത്രാന്‍ സിനഡിനെ വിമര്‍ശിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. മത രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യം കത്തുമ്പോള്‍ എരിതീയില്‍ എണ്ണ ഒഴിക്കരുതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രത്യേക മതത്തിലേക്ക് മാത്രമല്ല ക്രിസ്ത്യന്‍ മതത്തിലേക്കും ഹിന്ദു, മുസ് ലിം വിഭാഗങ്ങളില്‍ നിന്ന് പെണ്‍കുട്ടികള്‍ എത്തിയിട്ടുണ്ടെന്നും ലേഖനം വ്യക്തമാക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക