Image

തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കുന്നതിനെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയില്‍

Published on 20 January, 2020
തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കുന്നതിനെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയില്‍
കൊച്ചി: 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്‍. വേണുഗോപാല്‍, എം. മുരളി, കെ. സുരേഷ് ബാബു എന്നീ നേതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ചു. ഇതോടെയാണ് നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

2015ന് ശേഷം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവര്‍ വീണ്ടും അതേ നടപടികള്‍ ആവര്‍ത്തിക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ പ്രതിപക്ഷം എതിര്‍ക്കുന്നത്. 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ട് കാണിച്ച് കമ്മീഷന് സര്‍ക്കാര്‍ കത്തയച്ചിരുന്നെങ്കിലും കമ്മീഷന്‍ നിലപാട് പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ പിന്‍വാങ്ങുകയായിരുന്നു.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക