Image

തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ ഓടിക്കയറി മഞ്ജു വാര്യര്‍

Published on 21 January, 2020
തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ ഓടിക്കയറി മഞ്ജു വാര്യര്‍

തിരക്കേറിയ നേരത്ത് തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലെത്തിയ നടി മഞ്ജു വാര്യരെ കണ്ട് അവിടെയുള്ളവരെല്ലം അമ്പരന്നു. ചുവന്ന കാറില്‍ വന്നിറങ്ങി ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇതാ കെഎസ്ആര്‍ടിസി ബസിലേക്ക് ഓടിക്കേറുന്നു. ചതുര്‍മുഖം എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തന്റെ ഷൂട്ടിങ്ങിന് എത്തിയതായിരുന്നു മഞ്ജു.

സിനിമ ഷൂട്ടിങ്ങിന്റെ ലക്ഷങ്ങളെല്ലാം കണ്ടിരുന്നെങ്കിലും വരാന്‍ പോകുന്നത് മഞ്ജു വാര്യരാണെന്ന കാര്യം ആരും അറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ മഞ്ജുവിനെ കണ്ടതും ചുറ്റുമുള്ളെല്ലാരും അമ്പരന്നു. ആളുകളുടെ മുന്നിലൂടെ ഓടിയെത്തി മഞ്ജു കെഎസ്ആര്‍ടിസി ബസില്‍ ഓടി കയറുന്നതായിരുന്നു ഷോട്ട്.

കുര്‍ത്തയായിരുന്നു വേഷം. കഴുത്തിന് കുറുകെ ഒരു സ്റ്റോള്‍ ധരിച്ചിരുന്ന മഞ്ജു ചെവിയില്‍ ഹെഡ്സെറ്റുമായാണ് ബസിനായി പായുന്നത്. വളരെ പെട്ടന്ന് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വന്ന കാറില്‍ തന്നെ മഞ്ജു മടങ്ങുകയായിരുന്നു





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക