Image

50 കഴിഞ്ഞ് ഒ.സി.ഐ. കാര്‍ഡ് എടുത്തിട്ടും വിമാനത്തില്‍ കയറ്റിയില്ല

Published on 21 January, 2020
50 കഴിഞ്ഞ് ഒ.സി.ഐ. കാര്‍ഡ് എടുത്തിട്ടും വിമാനത്തില്‍ കയറ്റിയില്ല
ഡിട്രോയിറ്റ്: ഒ.സി.ഐ. കാര്‍ഡ് പാരയായപ്പോള്‍ എഴുത്തുകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കൂളത്തിന്റെ യാത്രയും മുടങ്ങി.

ശനിയാഴ്ച (ജനു. 18) ചിക്കാഗോയില്‍ നിന്നു ഖത്തര്‍ എയര്‍വേസിനാണു ടിക്കറ്റ് എടുത്തിരുന്നത്.എന്നാല്‍ സ്‌നോ കാരണം ഫ്‌ലൈറ്റ് റദ്ദാക്കി. അതിനാല്‍ 19-നു ഞായറാഴ്ച വീണ്ടുമെത്തി.

അബ്ദുള്‍ 50 വയസ് കഴിഞ്ഞ് ഒ.സി.ഐ. കാര്‍ഡ് എടുത്തതാണ്. അതിനു ശേഷം പാസ്‌പോര്‍ട്ട് പുതുക്കി. പുതുക്കിയ പാസ്‌പോര്‍ട്ടും ഒ.സി.ഐ. കാര്‍ഡും കൊണ്ട് ഏതാനും മാസം മുന്‍പ് ഒരു പ്രശ്‌നവും കൂടാതെ യാത്ര ചെയ്തതാണ്. അതിനാല്‍ ഇത്തവണയും പ്രശ്‌നമൊന്നും പ്രതീക്ഷിച്ചില്ല.

പക്ഷെ കൗണ്ടറില്‍ ചെന്നപ്പോള്‍ പഴയ പാസ്‌പോര്‍ട്ട് ചോദിച്ചു. ഒ.സി.ഐ. കാര്‍ഡില്‍ നമ്പറുള്ള പാസ്‌പോര്‍ട്ട്.
അതാവശ്യമുണ്ടെന്ന് അറിയാത്തതിനാല്‍ അത് കൊണ്ടു വന്നില്ല. നവംബര്‍ 30-നു വന്ന നിര്‍ദേശമാണിതെന്നും 5 പേരുടെ യാത്ര അന്നു തന്നെ മുടങ്ങിയെന്നും കൗണ്ടറിലെ ക്ലാര്‍ക്ക് പറഞ്ഞു. യാത്ര മുടങ്ങിയ ഒരു മലയാളി  മിസിസിപ്പിയില്‍ നിന്നു വന്നതാണ്.

ഒ.സി. ഐ. കാര്‍ഡ് പുതുക്കാതെ തന്നെ ജൂണ്‍ 30 വരെ യാത്ര ചെയ്യാന്‍ അനുമതിയുള്ള കാര്യം ചൂണ്ടിക്കാട്ടി. അത് ബാധകമല്ലെന്നായിരുന്നു മറുപടി

എന്തായാലും അമേരിക്കന്‍ എയര്‍ലൈന്‍സ് ആണ് ഖത്തറിന്റെ കോഡ് ഷെയര്‍ പാര്‍ട്ട്ണര്‍. അവര്‍ കരുണ കാട്ടി ഡിട്രൊയിറ്റിലേക്കു സൗജന്യമായി ടിക്കറ്റ് കൊടുത്തു.

ബുക്ക്ഓ ടിക്കറ്റ് എന്ന ഓണ്‍ലൈന്‍ ഏജന്‍സി വഴിയാണ് ടിക്കറ്റ് എടുത്തത്. അവരെ വിളീച്ചപ്പോള്‍ വിമാനത്താവളത്തില്‍ എത്താതിരുന്നതിനും (നോ ഷോ) ഡൊമസ്റ്റിക്  ഫ്‌ലൈറ്റിനും ചാര്‍ജ് വേണ്ട് വരുമെന്നു പറഞ്ഞു. താന്‍ എത്താതിരുന്നതല്ലെന്നു അബ്ദുള്‍ വിശദീകരിച്ചു. പഴയ ടിക്കറ്റ് റദ്ദാക്കി പുതിയത് ഇഷ്യൂ ചെയ്യാന്‍ അഭ്യര്‍ഥിച്ചു. എങ്ങനെയും കുറെ കാശ് പോകുമെന്നു വിചാരിച്ചു.

എന്നാല്‍ അവര്‍ പണമൊന്നും വാങ്ങാതെ പുതിയ ടിക്കറ്റ്  ഇഷ്യു ചെയ്തു. 21-നു സീറ്റ് ഇല്ലാത്തതിനാല്‍ 22-നു (ചൊവ്വ) രാത്രി ഫില്‍ഡല്ഫിയയില്‍ നിന്നു ഫ്‌ലൈറ്റില്‍ കയറിയ ശേഷം അബ്ദുള്‍ ഇ-മലയാളിയുമായി അനുഭവം പങ്കു വച്ചു.

ഭാര്യക്കു പഴയ പാസ്‌പോര്‍ട്ട് ആയതിനാലും മക്കള്‍ക്ക് വിസ എടുത്തിരുന്നതിനാലും അവര്‍ 19-നു തന്നെ പോയി.

ഇവിടെ ചില ചോദ്യങ്ങള്‍. 50 കഴിഞ്ഞ് ഒ.സി.ഐ. എടുക്കുന്നവര്‍ പിന്നെ പുതുക്കണ്ട എന്നാണു ചട്ടം. അവര്‍ ജീവിതാന്ത്യം വരെ പഴയ പാസ്‌പോര്‍ട്ട് കരുതേണ്ടതുണ്ടോ? ഒ.സി.ഐ. കാര്‍ഡും പാസ്‌പോര്‍ട്ടും ഫോട്ടോയുമൊക്കെ പോരെ? ഇതിനു മാത്രം കള്ളന്മാരോ ഭീകരരോ ആണോ ഒ.സി.ഐ. കാര്‍ഡുള്ള അമേരിക്കന്‍ പൗരന്മാര്‍?

ഒ.സി.ഐ. കാര്‍ഡില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ എഴുതുന്നതാണു വില്ലനാകുന്നതെന്നു തോമ്മസ് ടി. ഉമ്മനെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.

ഇതേ പ്രശ്‌നം 20-നും 50-നും മധ്യേ പ്രായമുള്ളവര്‍ക്കും വരാം. അവര്‍ക്കും ഒ.സി.ഐ.പുതുക്കണ്ട. പക്ഷെ പുതിയ പാസ്‌പോര്‍ട്ട് കിട്ടുമ്പോള്‍ ആ നമ്പര്‍ ഒ.സി.ഐ. കാര്‍ഡില്‍ ഉണ്ടാവില്ലല്ലൊ. അപ്പോള്‍ പഴയ പാസ്‌പോര്‍ട്ടും കരുതണം. 30 വര്‍ഷം പഴയ പാസ്‌പോര്‍ട്ട് കരുതണമെന്നോക്കെ പറയുന്നത് കഷ്ടമാണ്.

ആരോടു പറയാന്‍. പറഞ്ഞിട്ട് എന്തു കാര്യം?

എന്തായാലും ഒ.സി.ഐ. കാര്‍ഡ് എടൂത്തപ്പോഴത്തെ പാസ്‌പോര്‍ട്ട് എപ്പോഴും കയ്യില്‍ വയ്ക്കുക. 
Join WhatsApp News
അരവിന്ദൻ നടുമുറ്റം 2020-01-21 22:55:21
കോൺഫറൻസ് കാൾ വിളിച്ച് ഇക്കാര്യത്തിൽ എല്ലാം ശരിയാക്കിയവർ ഇതൊക്കെ അറിയുന്നുണ്ടല്ലോ, അല്ലേ. ഒപ്പുകൾ ശേഖരിച്ചവർ, ഇക്കാര്യം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിന്ന ഭാവി സംഘടനാ നേതാക്കൾക്കൊക്കെ ഒരവസരം കൂടി വീണുകിട്ടിയിരിക്കുകയാണ്. ഈ അസുലഭമുഹൂർത്തം മുതലെടുത്ത് ഒരു പൊൻതൂവൽ കൂടി നമ്മുടെ തൊപ്പിയിൽ ചാർത്തണം. ശവങ്ങൾ !
Thomas Koovalloor 2020-01-22 07:57:21
When I read the above news I felt so sorry about my Friend Abdul Punnayoorkulam. Our leaders should know how to deal with the INDIAN authorities whenever a problem like this happened. Mere signature collection or teleconferences won’t resolve the problems. It has to be taken to the proper authorities, including the Prime Minister of India and Minister of Foreign Affaires, or go up to the bottom line, and make sure it won’t happen to any American Citizens. This incident shows that our Malayalee leaders are not capable to find permanent solution to this problem. May be they are members of INOC. or IOC, or AAP, that is the problem. Contact the BJP leaders, and they could easily resolve these types of problems. Any way, we need a permanent solution for this problem. Now India is governed by BJP, so contact the BJP Leaders for this problem. Even Kerala Chief Minister is helpless in this to resolve this issue. KERALA Lokasabha is also helpless in this situation. Any way, we need permanent solution for this problem. So, contact knowledgeable BJP leaders and discuss with them the issue, and resolve it.
Thomas Koovalloor 2020-01-22 07:58:54

Firing back 2020-01-22 08:39:42
വിദ്യാഭ്യാസം ഇല്ലാത്ത മണിയേയും മോദിയേയും ഒക്കെ മന്ത്രിയാക്കിയാൽ അവർക്ക് എന്ത് മനസിലാകുന്നത് ? ഭാരതത്തിൽ എത്ര വിദ്യാഭ്യാസം ഉള്ളവർ ഉണ്ട് ? അവരെ ആർക്കും മന്ത്രി ആക്കണ്ട . പ്ലാക്കാർഡും പിടിച്ചു ട്രംപിനെ പ്രസിഡണ്ടാക്കാൻ നടന്നത് ഞങ്ങൾ മറന്നിട്ടില്ല .
Why an Agent for ticket 2020-01-22 13:06:19
Why are you still booking tickets through agents when you can book the ticket directly from the Air carrier? OCI പ്രശ്നം ഇപ്പോള്‍ പരിഹരിക്കാം എന്ന് പറഞ്ഞു പല മോന്തകള്‍ പല പ്രാവശ്യം സൂട്ടില്‍ പൊതിഞ്ഞു വന്നു പറഞ്ഞു. വേറെ ഒരുത്തന്‍ പറഞ്ഞു അവന്‍റെ പേര് പറഞ്ഞാല്‍ മതി എന്ന്. വിവരവും വിദ്യഭ്യാസവും ഇല്ലാത്തവര്‍ തന്നെ മിടുക്കനും നേതാവും ആവും എന്നിട്ട് അവ്നെപോലെ ഉള്ളവനു വോട്ടു ചെയ്യും. പൊതിച്ചോര്‍ കൊടുത്തു ജാഥക്ക് ആള്‍ കൂട്ടിയാല്‍ നേതാവ് ആകില്ല. തലയില്‍ കുറെ എങ്കിലും ആള്‍ താമസവും വേണം.
Oppikkal Cards of India 2020-01-22 16:20:47
ഈ ഒപ്പിക്കൽ കാർഡ് കൊണ്ട് ആർക്കെന്തു പ്രയോജനം.
indialover 2020-01-22 20:22:32
What is the big deal here??? You need OCI when you tavel to India. So clip togther your OCI and the old passport . Thats all. There is a reason why old passports are returned back even whne you get a new passport. Suppose you got a 10 year Japan visa stamped on your old passport. Now you got a new US passport. Won't you carry the old passport when you travel to Japan because the visa is still valid ( and also the new passport to re enter USA ?). Hello unlike visa, OCI is still lifelong, just clip it together with old passport , because OCI is tied to that passport ( just like a Japan visa ). വല്ലതും മനസ്സിലായോ ? OCI കാർഡും പഴയ പാസ്സ്പോര്ട്ടും ഒരു റബര് band ഇട്ടു കെട്ടിവെക്കുക, അത്രയേയുള്ളൂ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക