Image

ഡബ്ലിനിലെ സീറോ മലബാര്‍ സഭയുടെ ബെബിള്‍ ക്വിസ് ഗ്രാന്റ് ഫിനാലെ ശനിയാഴ്ച

Published on 22 January, 2020
ഡബ്ലിനിലെ സീറോ മലബാര്‍ സഭയുടെ ബെബിള്‍ ക്വിസ് ഗ്രാന്റ് ഫിനാലെ ശനിയാഴ്ച
ഡബ്ലിന്‍: ബൈബിളിനെക്കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും കൂടുതല്‍ അറിവുനേടാന്‍ വിശ്വാസിസമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഡബ്ലിനിലെ സീറോ മലബാര്‍ സഭയുടെ മതബോധന വിഭാഗം വര്‍ഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബൈബിള്‍ ക്വിസ് മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ ജനുവരി 25 ശനിയാഴ്ച നടക്കും.

ജനുവരി 11 നു വിവിധ കുര്‍ബാന സെന്ററുകളില്‍ നടന്ന പ്രാഥമിക മത്സരങ്ങളിലെ വിജയികള്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന ഗ്രാന്റ് ഫിനാലെ `BIBLIA 2020' നു റിയാല്‍ട്ടോയിലെ ഔര്‍ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമാ ദൈവാലയം വേദിയാകും. ഉച്ചകഴിഞ്ഞ് ഒന്നിനാണ് പരിപാടി ആരംഭിക്കുന്നത്.

മൂന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ മുതല്‍ മാതാപിതാക്കള്‍ വരെയുള്ള അഞ്ചു വിഭാഗങ്ങള്‍ക്കായി ഓരോ കുര്‍ബാന സെന്ററുകളില്‍ നടന്ന മത്സരത്തിലെ ഓരോ വിഭാഗത്തിലേയും ഒന്നാം സ്ഥാനക്കാര്‍ ഒരു ടീമായി ഈ ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കും. ഓഡിയോ വിഷല്‍ റൗണ്ടുകള്‍ ഉള്‍പ്പെട്ട ലൈവ് ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് മാര്‍ തോമാ എവര്‍ റോളിംഗ് ട്രോഫിയും സ്‌പൈസ് ബസാര്‍ ഡബ്ലിന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 500 യൂറോയുടെ കാഷ് അവാര്‍ഡും, രണ്ടാം സ്ഥാനക്കാര്‍ക്ക് സെന്റ് പോള്‍ എവര്‍ റോളിംഗ് ട്രോഫിയും ജിഞ്ചര്‍ കാറ്ററിംഗ് നല്‍കുന്ന 350 യൂറോയുടെ കാഷ് അവാര്‍ഡും, മൂന്നാം സ്ഥനക്കാര്‍ക്ക് സെന്റ് പാട്രിക് എവര്‍ റോളിംഗ് ടോഫിയും കാര്‍ണി കാര്‍സ് നല്‍കുന്ന 250 യൂറോയുടെ കാഷ് അവാര്‍ഡുമാണ് സമ്മാനം.

യോഹന്നാന്‍ എഴുതിയ സുവിശേഷത്തിലെ 1 മുതല്‍ 15 വരെ അധ്യായങ്ങളില്‍നിന്നും, വി. പൗലോസ് ഗലാത്തിയര്‍ക്ക് എഴുതിയ ലേഖനങ്ങളില്‍ (16) നിന്നും ഉള്ള ചോദ്യങ്ങളും, കൂടാതെ വി. അല്‍ഫോന്‍സാമ്മയെ പറ്റിയുള്ള ചോദ്യങ്ങളും ആയിരിക്കും ഉണ്ടാകുക.

വചനമാകുന്ന ദൈവത്തെ അടുത്തറിയാന്‍ ഏവരേയും ഈ ഗ്രാന്റ് ഫിനാലയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ക്ലമന്റ് 089 492 7755, ഫാ.രാജേഷ് 089 444 2698, ഫാ.റോയി 089 459 0705

റിപ്പോര്‍ട്ട്: ജെയ്‌സണ്‍ ജോസഫ്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക