Image

ഓര്‍മ്മകള്‍ മരിക്കുന്നില്ല (പദ്മരാജന്‍ ഓര്‍മ്മ: ഡോ.എസ്.രമ)

Published on 23 January, 2020
ഓര്‍മ്മകള്‍ മരിക്കുന്നില്ല (പദ്മരാജന്‍ ഓര്‍മ്മ: ഡോ.എസ്.രമ)
പ്രണയത്തിന്റെയര്‍ത്ഥ
തലങ്ങളിലേക്കൂളിയിട്ടൊരു
മുഴങ്ങും
ശബ്ദമിന്നോര്‍മ്മയില്‍ മാത്രം..
 പ്രണയമിരു
ഹൃദയങ്ങള്‍ക്കിടയിലെ
നിഷ്കളങ്കതയെന്നറിഞ്ഞ
മനസ്സതഭ്രപാളിയിലെ
മറക്കാത്ത മായക്കാഴ്ചകളാക്കി..
സദാചാരത്തിന്റെ മതില്‍
കെട്ടുകള്‍ക്കപ്പുറത്തെ
വിമര്‍ശനങ്ങളെ മുഖവിലക്കെടുക്കാത്ത
കഥാപാത്രങ്ങള്‍..
മനസ്സുകളിലൊരിക്കലും
മായാത്ത മുത്തുമണികളായി...
ശയ്യാഗ്രഹത്തിലെ
സ്വപ്നങ്ങള്‍ക്കൊടുവില്‍
പൊതിയും
എണ്ണമില്ലാത്ത മിന്നാമ്മിന്നി
ക്കൂട്ടങ്ങളരൂപിയായൊരു
ഗന്ധര്‍വ്വന്റെ പ്രണയം
പറഞ്ഞു...
ഇന്നലെകള്‍ നഷ്ടപ്പെട്ട
പ്രണയമൊരു മൂടല്‍
മഞ്ഞായി...
മഴയുടെ തണുപ്പില്‍  സംഗീതത്തില്‍...
പ്രണയം പറഞ്ഞു...
തൂവാനത്തുമ്പികള്‍...
കൗമാരക്കാരന്റെ പ്രണയ
വിഹ്വലതകളുടെ വേദനയായി
രതിനിര്‍വേദം..
അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ
കരയാത്ത ദേശാടനക്കിളികള്‍
മനസ്സിലേക്ക് പറന്നിറങ്ങുമ്പോഴും
മൂന്നാംപക്കമൊരു
മൗനനൊമ്പരം.....
മനസ്സിന്റെ ചെപ്പില്‍
മുത്തുകള്‍ പോലെയൊരു
പിടി ചിത്രങ്ങള്‍ നല്‍കിയ
മുഖമിപ്പോഴുമാ
മൂടല്‍മഞ്ഞിനപ്പുറമൊരു
ഗന്ധര്‍വ്വനെ പോലെ
നില്‍ക്കുന്നുണ്ടാകും...

=================


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക