Image

പാര്‍ക്കിന്‍സണ്‍സ് രോഗപഠനം; ശ്രീചിത്രയ്ക്കു 16 കോടി അമേരിക്കന്‍ സഹായം

Published on 23 January, 2020
പാര്‍ക്കിന്‍സണ്‍സ് രോഗപഠനം; ശ്രീചിത്രയ്ക്കു 16 കോടി അമേരിക്കന്‍ സഹായം
തിരുവനന്തപുരം: ഇന്ത്യക്കാരിലെ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ജനിതക ഘടകം കണ്ടെത്താന്‍ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട്് ഫോര്‍ മെഡിക്കല്‍ സയന്‍സസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജിനോം വൈഡ് അസോസിയേഷന്‍ ഗവേഷണത്തിന് 16 കോടി രൂപയുടെ യുഎസ് ധനസഹായം. ഇന്ത്യയില്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തെക്കുറിച്ച്് നടക്കുന്ന ആദ്യത്തെ ജിനോം പഠനം ആണിത്. ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍, ടൂബിന്‍ജെന്‍ സര്‍വകലാശാലയിലെ ഡോ. മനു ശര്‍മ എന്നിവര്‍ സമര്‍പ്പിച്ച ഗവേഷണ പ്രമേയത്തിനാണ് യുഎസ് പാര്‍ക്കിന്‍സണ്‍സ് രോഗ ഗവേഷണ ഫണ്ടിങ് ഏജന്‍സിയായ മൈക്കേല്‍ ജെ ഫോക്‌സ് ഫൗണ്ടേഷനില്‍ നിന്ന്് സാമ്പത്തിക സഹായം ലഭിച്ചത്.

ശ്രീചിത്രയിലെ സമഗ്ര ചലന വൈകല്യ ചികിത്സാ കേന്ദ്രം നേതൃത്വം  നല്‍കുന്ന ഈ പഠനത്തില്‍ ആരോഗ്യഗവേഷണ മേഖലയിലെ രാജ്യത്തെ പ്രധാനപ്പെട്ട 20 സ്ഥാപനങ്ങള്‍ പങ്കാളികളാണ്. ജനിതക വിവരങ്ങളുടെ സൂക്ഷ്്്മ അപഗ്രഥനം ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജിയും ടൂബിന്‍ജെനിലെ സെന്റര്‍ ഫോര്‍ ജനറ്റിക് എപ്പിഡമോളജിയും ചേര്‍ന്നു നടത്തും.

ന്യൂഡല്‍ഹി എയിംസ്, ബെംഗളൂരു നിംഹാന്‍സ്, ഹൈദരാബാദ് നിസാംസ് ഇന്‍സ്റ്റിറ്റിയൂട്ട്് ഓഫ്് മെഡിക്കല്‍ സയന്‍സസ് എന്നിവയാണ് നോഡല്‍ സെന്ററുകള്‍. ഇന്ത്യയില്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിനു കാരണമാകുന്ന ജനിതക രോഗ സാധ്യതകള്‍ കണ്ടെത്താനായി 5 ലക്ഷം ജനിതക മാര്‍ക്കറുകള്‍ വിലയിരുത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരത്തിലധികം പാര്‍ക്കിന്‍സണ്‍സ് രോഗികളെയും അത്രതന്നെ രോഗമില്ലാത്തവരെയും പഠന വിധേയരാക്കും. 3 വര്‍ഷമാണ്് പഠന കാലയളവ്്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക