Image

ചന്ദ്രോത്ത് പണിക്കറായി സുനില്‍ ഷെട്ടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി 'മരക്കാറിലെ' ക്യാരക്ടര്‍ പോസ്റ്റര്‍

Published on 24 January, 2020
ചന്ദ്രോത്ത് പണിക്കറായി സുനില്‍ ഷെട്ടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി 'മരക്കാറിലെ' ക്യാരക്ടര്‍ പോസ്റ്റര്‍

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലുക്ക് പുറത്തുവിട്ടത്. ചിത്രത്തില്‍ 'ചന്ദ്രോത്ത് പണിക്കര്‍' എന്ന കഥാപാത്രത്തെയാണ് സുനില്‍ ഷെട്ടി അവതരിപ്പിക്കുന്നത്.


നേരത്തേ ചിത്രത്തിലെ കീര്‍ത്തി സുരേഷിന്റെയും അര്‍ജുനിന്റെയും ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ 'അനന്തന്‍' എന്ന പോരാളിയുടെ വേഷത്തിലാണ് അര്‍ജുന്‍ സര്‍ജ എത്തുന്നത്. ആര്‍ച്ച എന്ന കഥാപാത്രമായിട്ടാണ് കീര്‍ത്തി സുരേഷ് എത്തുന്നത്.


മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ ചെറുപ്പ കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. സംവിധായകന്‍ ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെല്‍വന്‍, അര്‍ജുന്‍ സര്‍ജ എന്നിങ്ങനെ വമ്ബന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 100 കോടി രൂപ ചെലവില്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിച്ചിക്കുന്നത്. മാര്‍ച്ച്‌ 26ന് ചിത്രം തീയ്യേറ്ററുകളില്‍ എത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക