Image

കാണാതായ മലയാളി വിദ്യാര്‍ഥിനി തടാകത്തില്‍ മരിച്ച നിലയില്‍

പി.പി. ചെറിയാന്‍ Published on 24 January, 2020
കാണാതായ മലയാളി വിദ്യാര്‍ഥിനി തടാകത്തില്‍ മരിച്ച നിലയില്‍
ഇന്ത്യാന: നോട്രെ ഡെയിം യൂണിവേഴ്‌സിറ്റിയില്‍ നിന്നു മൂന്നു ദിവസം മുന്‍പ് കാണാതായ ആന്‍ റോസ് ജെറിയുടെ (21) മ്രുതദേഹം കാമ്പസിലെ സെന്റ് മേരീസ് ലെയ്ക്കില്‍ നിന്നു ഇന്ന് (വെള്ളി) കണ്ടെത്തി. ഇതിനു പിന്നില്‍ എന്തെങ്കിലും കുറ്റക്രുത്യം ഉള്ളതായി ഇതുവരെ അറിവായിട്ടില്ല.
മിനസോട്ടയിലെ ബ്ലെയിന്‍ ഹൈസ്‌കൂളില്‍ നിന്നാണു ആന്‍ റോസ് 2016-ല്‍ ഗ്രാഡ്വേറ്റ് ചെയ്തത്. എറണാകുളം സ്വദേശികളാണു കുടുംബം.
നാഷനല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയാണു ആന്‍ റോസ് പഠനം നടത്തുന്നത്. ഫ്ലൂട്ട്  വിദഗ്ദയായിരുന്നു. ചര്‍ച്ചിലും സജീവമായിരുന്നു.
ചൊവ്വാഴ്ച വൈകിട്ടു എട്ടേമുക്കാലോടെയാണു കുട്ടിയെ കാണാതായത്. ഇതേത്തുടര്‍ന്ന് വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നു .
കാണാതായ മലയാളി വിദ്യാര്‍ഥിനി തടാകത്തില്‍ മരിച്ച നിലയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക