Image

നന്മയുടെ വഴികാട്ടിയായി ഫ്രണ്ട്‌സ് ഓഫ് റാന്നി ഡാളസ് ഉല്ലാസഭരിതമായ സൗഹൃദ സമ്മേളനം ഒരുക്കുന്നു

എബി മക്കപ്പുഴ Published on 25 January, 2020
നന്മയുടെ വഴികാട്ടിയായി ഫ്രണ്ട്‌സ് ഓഫ് റാന്നി ഡാളസ് ഉല്ലാസഭരിതമായ സൗഹൃദ സമ്മേളനം ഒരുക്കുന്നു
ഡാളസ്: പരസ്പരം  പരിചയപ്പെടുത്തി ... അതിലൂടെ നമ്മള്‍  പരസ്പരം അറിഞ്ഞു, മനസിലാക്കി... അടുത്തു.. സുഹൃത്തുക്കള്‍ ആയി...സൗഹൃദം പങ്കുവയ്ക്കുവാന്‍ വര്‍ഷത്തിലൊരിക്കല്‍ റാന്നി നിവാസികള്‍ ഒന്നിച്ചു കൂടുവാനുള്ള അവസരം ഫ്രണ്ട്‌സ് ഓഫ് റാന്നി ഒരുക്കുന്നു.

ഈ വര്ഷത്തെ സൗഹൃദ സമ്മേളനം ജനുവരി 26 ഞായറാഴ്ച വൈകിട്ട് 4 മണി മുതല്‍ 7 മണി വരെ കരോള്‍ട്ടണ്‍ ജോസിയിലുള്ള സാബു ഇന്ത്യന്‍ റെസ്റ്ററന്റ് ഓഡിറ്റോറിയത്തില്‍ ആണ് നടക്കുക. 

പ്രവാസി  ജീവിതത്തില്‍ ഓര്‍ക്കാനും ഓര്മിച്ചെടുക്കാനും ഓര്‍മ്മയില്‍
സൂക്ഷിക്കാനും ... സുഹൃത്തുക്കളായി....തിരക്കിട്ട ജോലി  തിരക്കില്‍  അല്‍പ്പം 
സമയം കണ്ടെത്തി കളിയും ചിരിയും തമാശയുമായി അല്‍പ സമയത്തെ   സൗഹൃദ നിമിഷങ്ങളാക്കി മാറ്റുവാന്‍ മലയോര റാന്നിയുടെ മക്കളെ സ്‌നേഹത്തോടു കൂടി ക്ഷണിക്കുകയാണ് ഫ്രണ്ട്‌സ് ഓഫ് റാന്നി ഡാളസ് ഭാരവാഹികള്‍.

കാര്യപരിപാടികള്‍ ജനുവരി 26  ന് വൈകിട്ട് 4 മണിക്ക് ആരംഭിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലാസഭരിതമായ ഒരു ദിവസമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. 



നന്മയുടെ വഴികാട്ടിയായി ഫ്രണ്ട്‌സ് ഓഫ് റാന്നി ഡാളസ് ഉല്ലാസഭരിതമായ സൗഹൃദ സമ്മേളനം ഒരുക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക