Image

വാള്‍നട്ട് കഴിച്ചോളൂ, ഹൃദ്രോഗസാധ്യത കുറയ്ക്കാം

Published on 25 January, 2020
വാള്‍നട്ട് കഴിച്ചോളൂ, ഹൃദ്രോഗസാധ്യത കുറയ്ക്കാം
ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ വാള്‍നട്ട് സഹായിക്കുമെന്നു പഠനം. ന്യൂട്രീഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഹൃദയത്തിനും ഉദരത്തിനും ആരോഗ്യമേകാന്‍ വാള്‍നട്ടിനു കഴിയുമെന്നു കണ്ടു.

ഭക്ഷണത്തില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍തന്നെ ആരോഗ്യത്തെ ബാധിക്കുമെന്നും ദിവസവും രണ്ടോ മൂന്നോ ഔണ്‍സ് വാള്‍നട്ട് കഴിക്കുന്നത് ഉദരാരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് യുഎസിലെ െപന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകയായ ക്രിസ്റ്റീന പീറ്റേഴ്‌സണ്‍ പറയുന്നു.

നിങ്ങള്‍ സാധാരണ കഴിക്കുന്ന അനാരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ ഒഴിവാക്കി പകരം വാള്‍നട്ട് ഉപയോഗിക്കുന്നത് ആരോഗ്യമേകും. 30 നും 65 നും ഇടയില്‍ പ്രായമുള്ള അമിതഭാരമോ പൊണ്ണത്തടിയോ ഉള്ള 42 പേരിലാണ് പഠനം നടത്തിയത്. പൂരിതകൊഴുപ്പ് വളരെ കുറഞ്ഞ മൂന്നിനം ഡയറ്റുകള്‍ ഇവര്‍ക്കു നല്‍കി. ഒന്നില്‍ മുഴുവന്‍ വാള്‍നട്ടും ഉള്‍പ്പെടുത്തി. രണ്ടാമത്തേതില്‍ വാള്‍നട്ടില്‍ അടങ്ങിയ നാച്വറല്‍ കെമിക്കലുകളായ ആല്‍ഫാ ലിനോലെനിക് ആസിഡും (അഘഅ) പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഉള്‍പ്പെടുത്തി മൂന്നാമത്തെ ഡയറ്റ്, അഘഅ യുടെ അതേ അളവില്‍ മറ്റൊരു ഫാറ്റി ആസിഡായ ഒലേയിക് ആസിഡും ഉള്‍പ്പെടുത്തി. ആറാഴ്ചക്കാലം ഈ ഡയറ്റ് പിന്തുടര്‍ന്നു.

വാള്‍നട്ട് ഡയറ്റ് ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടി. ഋൗയമരലേൃശൗാ ലഹശഴില െഎന്ന ബാക്ടീരിയയുടെ എണ്ണം കൂടിയതായി കണ്ടു. ഈ ബാക്ടീരിയയുടെ എണ്ണവും രക്തസമ്മര്‍ദവുമായി ബന്ധമുണ്ട്. ബാക്ടീരിയയുടെ എണ്ണം കൂടുന്നത്ര ഹൃദ്രോഗ സാധ്യത കുറയുന്നു.

വാള്‍നട്ടില്‍ ഫാറ്റി ആസിഡുകളും ഫൈബറും ബയോആക്ടീവ് സംയുക്തങ്ങളും ഉണ്ട്. ഇത് ബാക്ടീരിയയ്ക്ക് ഭക്ഷണമാകും. ഇതു മൂലം  ഉപാപചയപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവ മെച്ചപ്പെടും.

രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും സ്തനാര്‍ബുദ  സാധ്യത കുറയ്ക്കാനും എല്ലുകളെ ശക്തിപ്പെടുത്താനും ഓര്‍മശക്തിവര്‍ധിപ്പിക്കാനും വാള്‍നട്ട് സഹായിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക