Image

പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്‍ ബാലു വര്‍ഗീസിന്റെയും നടി എലീനയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു

Published on 26 January, 2020
പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്‍ ബാലു വര്‍ഗീസിന്റെയും നടി എലീനയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു

മലയാള സിനിമ നടന്‍ ബാലു വര്‍ഗീസിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു . വധു നടിയും , മോഡലുമായ കാതറിന്‍ ആണ്. ചാന്തുപൊട്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നുവന്ന ബാലു ഇതിനോടകം നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എലീനയുടെ പിറന്നാള്‍ ദിനത്തില്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ബാലു എലീനയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു.


അടുത്ത ബന്ധുക്കളും, സിനിമയിലെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ ഉണ്ടായിരുന്നത്. ആസിഫ് അലി ചടങ്ങില്‍ കുടുംബത്തോടൊപ്പം പങ്കെടുത്തു. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ ബാലുവും, കാതറിനും ഒന്നിച്ചഭിനയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക