Image

പൃഥ്വിയുടെ 'ആടുജീവിത'ത്തിന് ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നുവെന്ന് അമ്മ മല്ലിക

Published on 27 January, 2020
പൃഥ്വിയുടെ 'ആടുജീവിത'ത്തിന് ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നുവെന്ന് അമ്മ മല്ലിക

പ്രേക്ഷകരൊന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ ആടുജീവിതം. ബ്ലസ്സി ഒരുക്കുന്ന ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ചിത്രത്തിന്റെ അവസാന ഷെഡ്യൂളിനായുള്ള മേയ്‌ക്കൊവറിലാണ് പൃഥ്വിരാജിപ്പോള്‍. ബെന്യാമിന്റെ ആടുജീവിതത്തിലെ നജീബിനായി മെലിഞ്ഞൊട്ടി രൂപമാറ്റം വരുത്തുന്ന താരത്തിന്റെ പുത്തന്‍ ലുക്കുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.


അതിനിടയില്‍ താരത്തിന്റെ അമ്മ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പൃഥ്വിയുടെ പുത്തന്‍ ലുക്കില്‍ ഓപ്പം നിന്നെടുത്ത ചിത്രം പങ്കുവച്ച്‌ കൊണ്ടാണ് അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ ആശംസയും പ്രാര്‍ത്ഥനയും നേര്‍ന്നിരിക്കുന്നത്. ആടുജീവിതത്തിന്റെ മൂന്നാം ഘട്ട ചിത്രീകരണം ഉടന്‍ ആരംഭിക്കും.

ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിലെ നജീബ് എന്ന വേഷം തന്റെ സ്വപ്‌നമാണെന്ന് പൃഥ്വിരാജ് മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്. ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പായി തനിക്ക് ശാരീരികമായും മാനസികമായും ഒട്ടേറെ മുന്നൊരുക്കങ്ങള്‍ നടത്താനുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. അമല പോളാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എ ആര്‍ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.


ജോലി അന്വേഷിച്ച്‌ ഗള്‍ഫിലെത്തി ആടുമേക്കുന്നവനായി അവിടെനിന്നും രക്ഷപ്പെടുന്ന നജീബിന്റെ അതിജീവനത്തിന്റെ കഥയാണ് ആടുജീവിതം പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക