Image

ആസ്‌ക് ഐ ഐ ടിയന്‍സ് അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

പി.എം. അബ്ദുള്‍ റഹിമാന്‍ Published on 27 January, 2020
ആസ്‌ക് ഐ ഐ ടിയന്‍സ് അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
അബുദാബി : ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും വിദ്യാഭ്യാസ പരിശീലന രംഗത്ത് സജീവമായ 'ആസ്‌ക് ഐ. ഐ. ടി. യന്‍സ്' അബുദാബിയില്‍ പരിശീലന കേന്ദ്രം ആരംഭിച്ചു. ഇന്ത്യയിലെ പ്രമുഖ വിദ്യാ ഭ്യാസ സ്ഥാപനങ്ങളായ എ. ഐ. ഐ. എം. എസ്., ഐ. ഐ. ടി., എന്‍. ഐ. ടി., ഐ. ഐ. ഐ. ടി. തുടങ്ങി യവ യിലും മറ്റു വിദേശ സര്‍വ്വ കലാ ശാല കളിലും പ്രവേശനം നേടുന്നതി നുള്ള പരീക്ഷ കള്‍ക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്ന പരിശീലന ക്ലാസ്സു കളാണ് 'ആസ്‌ക് ഐ. ഐ. ടി.യന്‍സ്' നല്‍കി വരുന്നത്. അബുദാബി ഇലക്ട്ര റോഡിലെ ഹോണ്ടാ ഷോറൂ മിനു പിന്നിലെ എ. ഡി.സി. പി. ടവര്‍ (ബി) യിലാണ് അത്യാധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കി 'ആസ്‌ക് ഐ. ഐ. ടി.യന്‍സ്' അബുദാബി പ്രവര്‍ത്തനം ആരംഭിച്ചത്.

പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ജീ, നീറ്റ്, സാറ്റ്, എംസാറ്റ് പരീക്ഷകള്‍ക്കായുള്ള പരിശീലനത്തിന് വന്‍ തുക മുടക്കി നാട്ടിലേക്ക് പോകാതെ യു. എ. ഇ. യില്‍ തന്നെ പഠനാവസരം ഒരുക്കുകയാണ് ആസ്‌ക് ഐ. ഐ. ടി. യന്‍സിന്റെ ലക്ഷ്യം എന്ന് ഡയറക്ടര്‍ രമേഷ് പണിക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഐ. ഐ. ടി. യില്‍ നിന്ന് ഉന്നത വിജയം നേടിയ വരും സമര്‍ത്ഥരുമായ അദ്ധ്യാപകരുടെ ക്ലാസ്സുകള്‍ 'ആസ്‌ക് ഐ. ഐ. ടി. യന്‍സിന്റെ പ്രത്യേകത ആയിരിക്കും എന്ന് ഡയറക്ടറും കോ  ഫൗണ്ടറുമായ നിഷാന്ത് സിന്‍ഹ പറഞ്ഞു.

വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങള്‍ ഉള്‍ക്കൊണ്ട് യുവ തലമുറയുടെ താല്‍പര്യങ്ങള്‍ക്ക് അനു സരിച്ച് ഏറ്റവും നവീനമായ വിവര സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചു കൊണ്ടാണ് 'ആസ്‌ക് ഐ. ഐ. ടി. യന്‍സിന്റെ ക്ലാസ്സുകള്‍ ഒരുക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ ക്കും ഉപകാരപ്രദമാകും വിധം മൊബൈല്‍ ആപ്പ് വഴിയുള്ള പഠന രീതിയും അവലംബിക്കുന്നു എന്നും അധികൃതര്‍ അറിയിച്ചു. 

യു. എ. ഇ. യിലെ അടുത്ത അദ്ധ്യയന വര്‍ഷം തുടങ്ങുന്ന ഏപ്രില്‍ ആദ്യവാരം ആദ്യ ബാച്ചി ന്റെ ക്ലാസ്സുകള്‍ക്ക് തുടക്കമാവും. ഏഴാം തരം മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട് എന്നും അധികൃതര്‍ വ്യക്തമാക്കി. ആസ്‌ക് ഐ. ഐ. ടി.യന്‍സ് ജനറല്‍ മാനേജര്‍ സതീഷ് റാവു, ഡയറക്ടര്‍ എന്‍. വി. മോഹന്‍ ദാസ്, അബുദാബി സെന്റര്‍ മാനേജര്‍ വിനീത് ഗാന്ധി, ഹൈലൈന്‍ ഗ്രൂപ്പ് ഡയറ ക്ടര്‍ വി. ജി. ശ്രീജന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

വിശദ വിവരങ്ങള്‍ക്ക് :  +971 2 44 42 245. +971 55 814 5487 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 


Face Book Page : https://www.facebook.com/askIITiansABUDHABI/

https://www.askiitians.com/uae/iit-jee-coaching-in-abu-dhabi/

ആസ്‌ക് ഐ ഐ ടിയന്‍സ് അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക