Image

റിപ്പബ്ലിക് ദിനം വര്‍ണ്ണാഭ മായ പരിപാടി കളോ ടെ ആഘോഷിച്ചു

പി.എം.അബ്ദുള്‍ റഹിമാന്‍ Published on 27 January, 2020
റിപ്പബ്ലിക് ദിനം വര്‍ണ്ണാഭ മായ പരിപാടി കളോ ടെ ആഘോഷിച്ചു
അബുദാബി : ഇന്ത്യയുടെ എഴുപത്തി ഒന്നാമത് റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ ഭാഗമായി അബു ദാബി ഇന്ത്യന്‍ സ്‌കൂളില്‍  സംഘടിപ്പിച്ച വര്‍ണ്ണാഭമായ പരിപാടിയില്‍ വിവിധ പ്രായത്തിലുള്ള ആയിരത്തി അഞ്ഞൂ റോളം കുട്ടികള്‍ അണിനിരന്നു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളുടെ പരമ്പരാഗത വേഷ വിധാന ത്തിലും തനതു കലാ  സാംകാരിക പരിപാടികളും നൃത്ത ചുവടുകളും ആയിട്ടാണ് കുട്ടികള്‍  റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായത്.     

അബുദാബി മുറൂറിലെ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍ സിപ്പല്‍ നീരജ് ഭാര്‍ഗ്ഗവ, സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. ബി. ആര്‍. ഷെട്ടി എന്നിവര്‍ ചേര്‍ന്ന്  പതാക ഉയര്‍ത്തിയതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. സ്മൃതി ഭാര്‍ഗ്ഗവ ആഘോ ഷ പരിപാടി കള്‍ക്ക് തേതൃത്വം നല്‍കി. 

സ്‌കൂള്‍ ബോര്‍ഡ് ഓഫ് ഗവേര്‍ണസ് സര്‍വ്വോത്തം ഷെട്ടി, വിദ്യാഭാസ വകു പ്പില്‍ നിന്നും അമല്‍ അല്‍ അലി, സ്‌കില്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രതിനിധി ഡോക്ടര്‍ അമര്‍ വെല്‍, അബ്ദുല്ല മധുമൂല്‍, അബു സെലാഹ, അനിസ് ലുക്മാന്‍ നദ് വി, സീമ ഷെട്ടി, രവി റായ് തുടങ്ങിയവര്‍ വിശിഷ്ട അതിഥികള്‍ ആയിരുന്നു. കുട്ടി കളുടെ കലാ പരി പാടി കള്‍ ആസ്വദി ക്കുവാനായി നിരവധി രക്ഷ കര്‍ത്താക്കളും സ്‌കൂള്‍ അങ്കണത്തില്‍ എത്തി ച്ചേര്‍ന്നു. 

ആഘോഷ ഭാഗമായി യു. എ. ഇ. യുടെ ദേശീയ വൃക്ഷ മായ ഗാഫ് മരം സ്‌കൂളുകളിലും വില്ലകളിലും വച്ചു പിടിപ്പിക്കുന്ന പദ്ധതിക്കും സ്‌കൂളില്‍ തുടക്ക മായി. പ്രിന്‍സിപ്പാള്‍ നീരജ് ഭാര്‍ഗ്ഗവ, ചെയര്‍ മാന്‍ ബി. ആര്‍. ഷെട്ടിക്ക് വൃക്ഷ തൈ നല്‍കി കൊണ്ട് പദ്ധതിക്കു തുടക്കമിട്ടു. അബുദാബി വിദ്യാഭ്യാസ വകുപ്പ് അധികൃതരും വിവിധ സംഘടനാ ഭാരവാഹികളും സംബന്ധിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക